നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും പ്രദേശവാസികള്‍ വിശുദ്ധമായി കരുതുന്നതുമായ വൃക്ഷത്തില്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തി മോഡല്‍. ബാലിയിലാണ് സംഭവം. ഏകദേശം 700 വര്‍ഷം പഴക്കമുള്ള വൃക്ഷത്തിലാണ് റഷ്യന്‍ മോഡല്‍ എലീന ഫസ്ലീവ ഫോട്ടോഷൂട്ട് നടത്തിയത്. സംഭവത്തില്‍ എലീനയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബാലി സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആറ് വര്‍ഷം തടവിനൊപ്പം 78,000 യൂറോ പിഴയായും അടയ്ക്കേണ്ടി വരും. തബാനയിലെ ബാബകന്‍ ക്ഷേത്രത്തോട് ചേര്‍ന്നാണ് 700 വര്‍ഷം പ്രായമുള്ള വൃക്ഷമുള്ളത്. ഇവിടെ പ്രദേശവാസികള്‍ പ്രാര്‍ത്ഥിക്കുകയും പൂജ നടത്തുകയും ചെയ്യാറുണ്ട്. മരത്തിന്റെ കൂറ്റന്‍ വേരിലാണ് എലീന ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്നാണ് ബാലി സ്വദേശി പരാതി നല്‍കിയത്. പ്രാദേശിക ഭരണകൂടവും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തിന് ശേഷം എലീന ചിത്രങ്ങള്‍ നീക്കം ചെയ്തു. അറിയാതെ സംഭവിച്ച തെറ്റിന് മാപ്പ് നല്‍കണമെന്നും എലീന ആവശ്യപ്പെട്ടിട്ടുണ്ട്.