തൊട്ടിലാണെന്ന് കരുതി അമ്മ അബദ്ധത്തില്‍ ഓവനില്‍ കിടത്തിയ കുഞ്ഞ് മരിച്ചു. ഒരു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. അമേരിക്കയിലെ കന്‍സാസിലാണ് ദാരുണ സംഭവം ഉണ്ടായത്.
കുട്ടിയുടെ മുത്തച്ഛന് വീട്ടില്‍ എത്തിയ സമയം എന്തോ കത്തുന്നതിന്റെ മണം ലഭിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ദാരുണ സംഭവം അറിയുന്നത്.
പൊള്ളലേറ്റ നിലയിലെ കുഞ്ഞിനെയാണ് കണ്ടത്.കുഞ്ഞിന്റെ വസ്ത്രം കരിഞ്ഞ നിലയിലായിരുന്നു. കുഞ്ഞിനെ പുതപ്പിച്ചിരുന്ന ബ്ലാക്കറ്റിലും തീ പടര്‍ന്നിരുന്നു.
മകളാണ് കുഞ്ഞിനെ ഓവനില്‍ വെച്ചതെന്ന് മുത്തച്ഛനാണ് പൊലീസിനോട് പറഞ്ഞത്. അതേസമയംഅമ്മ മരിയ തോമസ്(28) ആണ് കുഞ്ഞിനെ അബദ്ധത്തില്‍ ഓവനില്‍ വെച്ചതെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
എങ്ങനെയാണ് കുഞ്ഞിന്റെ അമ്മയ്ക്ക് ഇതുപോലൊരു പിഴവ് സംബന്ധിച്ചത് എന്നത് സംബന്ധിച്ച് പൊലീസ് വിശദീകരണം നല്‍കുന്നില്ല.
അതേസമയം പ്രസവത്തിന് ശേഷം അമ്മ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നതായി ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നു.
10 ലക്ഷം വരെ തടവ് ലഭിക്കാവുന്ന എ ക്ലാസ് കുറ്റമാണ് അമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.