സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ പങ്കിട്ടതും യുവതി തന്നെയാണ്.അതേ സമയം വീഡിയോയിൽ, കാജൽ ഒരു നവ വധുവിൻ്റെ വേഷം ധരിച്ചിരിക്കുന്നതായി നമുക്ക് കാണാം. എന്നിരുന്നാലും, അവൾ യഥാർത്ഥത്തിൽ വിവാഹം കഴിക്കാൻ പോവുകയായിരുന്നോ അതോ വീഡിയോയ്ക്ക് വേണ്ടി അവൾ ഈ വേഷം കെട്ടിയത് ആണോ എന്ന് ഞങ്ങൾക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.
മറ്റൊന്ന്,കെടിഎം RC 390 മോട്ടോർസൈക്കി* കാജൽ ഓടിക്കുന്നത് ഈ വീഡിയോയിൽ കാണാം. ബൈക്ക് ഓടിക്കുന്ന ശൈലിയിൽ നിന്നും ഇരുപ്പിൽ നിന്നും അവൾ വളരെ നാളായി മോട്ടോർസൈക്കിൾ റൈഡ് ചെയ്യുന്ന ആളായി തോന്നുന്നു, പ്രത്യേകിച്ച് സാരിയിൽ വളരെ ആയാസരഹിതമായിട്ടാണ് അവർ റൈഡ് ചെയ്യുന്നത്. ഈ വീഡിയോയിൽ നമ്മൾ ശ്രദ്ധിച്ചില്ലേലും MVD ശ്രദ്ധിക്കുന്ന ഒരു കാര്യം എന്നത് അവൾ ഹെൽമെറ്റ് ധരിച്ചിട്ടില്ല എന്നതാണ്. ഒരുപാട് പേരാണ് ഇതിന് കമന്റുമായി എത്തുന്നത്.തന്റെ മുഖം മറയ്ക്കുകയോ മേക്കപ്പ് നശിപ്പിക്കുകയോ ചെയ്യാതിരിക്കാനാവും റൈഡർ ഹെൽമെറ്റ് ധരിക്കാഞ്ഞത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എന്നിരുന്നാലും, നിർഭാഗ്യവശാൽ ഒരു അപകടം ഉണ്ടായാൽ ഈ താരണത്താ ജീവൻ പോലും നഷ്ടമായേക്കാം മേക്കപ്പ് രക്ഷിക്കാനായി ജീവൻ കളയേണ്ടല്ലോ.