സെല്‍ഫിയെടുക്കുന്നതിനിടെ അഗ്നിപര്‍വത ഗര്‍ത്തത്തിലേക്ക് വീണ് യുവാവ്. മൗണ്ട് വെസൂവിയസ് അഗ്നിപര്‍വതത്തില്‍ സെല്‍ഫിയെടുക്കുന്നതിനിടെയാണ് ഫിലിപ്പ് കരോള്‍ എന്ന അമേരിക്കന്‍ യുവാവ് ഗര്‍ത്തത്തിലേക്ക് വീണത്. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.
കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു യുവാവ്. കുടുംബാംഗങ്ങള്‍ക്കൊപ്പം സെല്ഫിയെടുക്കുന്നിതിടെ ഫോണിനൊപ്പം യുവാവ് ഗര്‍ത്തത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ പ്രാദേശിക ഗൈഡുകളേയും പൊലീസിനേയും വിവരം അറിയിച്ചു. അവസരോചിതമായ ഇടപെടല്‍ മൂലം കൂടുതല്‍ ബുദ്ധിമുട്ടുകളൊന്നും കൂടാതെ ഫിലിപ്പിനെ രക്ഷപ്പെടുത്തി.
വെസൂവിയസ് അഗ്നിപര്‍വതം നിരവധി തവണ പൊട്ടിത്തെറിച്ചിട്ടുണ്ട്. എഡി 79 ല്‍ വെസൂവിയസ് പൊട്ടിത്തെറിച്ച് റോമന്‍ ഗനരങ്ങളായ പോംപൈ, ഹെര്‍ക്കുലേനിയം, ഓപ് ലോണ്ടിസ്, സ്റ്റാബിയേ എന്നിവയും നിരവധി വാസസ്ഥലങ്ങളും നശിച്ചിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും ഏപകടകരമായ അഗ്നിപര്‍വതങ്ങളില്‍ ഒന്നായി ഇതിനെ കണക്കാക്കുന്നു. ഏകദേശം ആറ് ലക്ഷം പേര് അഗ്നിപര്‍വതത്തിന് സമീപത്തായി വസിക്കുന്നുണ്ട്.