ശോഭ സുരേന്ദ്രനെതിരെ പണമിടപാട് അടക്കമുള്ള ആരോപണങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്ന നന്ദകുമാർ ഏറ്റവും അവസാനമായി വെളിപ്പെടുത്തുന്നത് ശോഭ സി പി എമ്മിലേക്ക് പോകാന്‍ നീക്കം നടത്തിയെന്നാണ്.ബി ജെ പി വിട്ട് സി പി എമ്മിലേക്ക് ചേക്കാറാനുള്ള ശ്രമം നടത്തിയിരുന്നുവെന്നാണ് ടിജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സി പി എം ടിക്കറ്റില്‍ വടക്കാഞ്ചേരിയില്‍ മത്സരിക്കാനായിരുന്നു ശോഭ സുരേന്ദ്രന്റെ നീക്കം. ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാലാണ് ഇതു നടക്കാതിരുന്നതെന്നും ടിജി നന്ദകുമാർ അവകാശപ്പെടുന്നു.
മറ്റൊന്ന്,ഇ പി ജയരാജനും ശോഭ സുരേന്ദ്രനും തമ്മില്‍ കണ്ടിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു. ഈ ആരോപണം കഴിഞ്ഞ ദിവസം ഇപി ജയരാജനും നിഷേധിച്ചിരുന്നു. ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ജയരാജന്റെ മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തി എന്നതു സത്യമാണ്. ആ കൂടിക്കാഴ്ചയിൽ ശോഭ സുരേന്ദ്രൻ ഇല്ലായിരുന്നുവെന്നും മനോരമ ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ടിജി നന്ദകുമാർ പറഞ്ഞു.അതേ സമയം ശോഭ സുരേന്ദ്രനും കെ സുധാകരനുമായി കൂട്ടുകെട്ടുണ്ട്. ഇവർ ഉത്പാദിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അവർ പറയുന്ന കാര്യങ്ങളെ തെളിവ് സഹിതം ശോഭ സുരേന്ദ്രനെ നേരിടാന്‍ തയ്യാറാണെന്നും നന്ദകുമാർ പറഞ്ഞു.ഇപി ജയരാജന് ബി ജെ പിയില്‍ ചേരാന്‍ തയ്യാറായിരുന്നുവെന്നാണ് ശോഭ സുരേന്ദ്രന് പറയുന്നത്. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രൻ അവകാശപ്പെടുന്നു. ടിജി നന്ദകുമാറിന്റെ കൊച്ചി വെണ്ണലയിലെ വീട്ടിലും, ദില്ലി ലളിത് ഹോട്ടലിലും, തൃശൂര്‍ രാമനിലയത്തിലും വച്ചാണ് ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയത്.