മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ ഒരാളായി മാറിയ നടിമാരിൽ ഒരാളാണ് മീരാജാസ്മിൻ. അടുത്തിടെ ആയിരുന്നു ഇവരുടെ പിതാവ് മരണപ്പെട്ടത്. നിരവധി സിനിമ മേഖലയിലെ പ്രമുഖർ ആയിരുന്നു ആശ്വാസ വാക്കുകളുമായി മീരാജാസ്മിന്റെ വീട്ടിലെത്തിയിരുന്നത്. അതിനിടയിൽ ദിലീപ് ചെറിയ ഒരു വിവാദത്തിൽ അകപ്പെടുകയും ചെയ്തിരുന്നു.
വലിയ വിഭാഗം എന്നൊന്നും പറയാനില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ കുറച്ചുപേരുടെ വിമർശനങ്ങൾ മാത്രം മതി അതൊരു വലിയ വിവാദമായി മാറാൻ. മീരാ ജാസ്മിന്റെ വീട്ടിൽ നിന്നും മടങ്ങുന്നതിനിടയിൽ ദിലീപ് രണ്ട് ചെറുപ്പക്കാരുമായി സെൽഫി എടുത്തിരുന്നു. ഇതായിരുന്നു വലിയ രീതിയിൽ വിവാദമായി മാറിയത്. ഒരു വിഭാഗം ആളുകൾ ദിലീപിനെ ആയിരുന്നു കുറ്റം പറഞ്ഞുകൊണ്ട് എത്തിയത് എങ്കിൽ മറ്റൊരു വിഭാഗം ആളുകൾ രണ്ടു ചെറുപ്പക്കാരെ ആയിരുന്നു കുറ്റം പറഞ്ഞുകൊണ്ട് എത്തിയത്. എവിടെയാണ് നിൽക്കുന്നത് എന്ന് ഔചിത്യ ബോധമില്ലാതെയാണ് ചെറുപ്പക്കാർ പെരുമാറിയത് എന്നാണ് പ്രേക്ഷകർ പറഞ്ഞത്.
അതേ സമയം ആരാധകർ തന്നോട് ഒരു കാര്യം ആവശ്യപ്പെട്ടാൽ തനിക്ക് നോ പറയാൻ പറ്റില്ല എന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്നാണ് ദിലീപ് പറയുന്നത്. അമ്പലത്തിൽ പോയാൽ പോലും ആരെങ്കിലും കൂടെ നിന്ന് സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചാൽ പുറത്തുപോയി എടുക്കാമെന്നാണ് താൻ പറയാറുള്ളത് എന്നും ദിലീപ് കൂട്ടിച്ചേർത്തു. ആരാധകരാണ് തനിക്ക് ഒരു രണ്ടാം ജന്മം നൽകിയത് എന്നും അവരുടെ സമയം മാറ്റിവെച്ചിട്ടാണ് അവർ നമ്മളെ അവിടെ കാത്തിരിക്കുന്നത് എന്നും അതുകൊണ്ട് അവരോട് മാറിനിൽക്ക് എന്ന് പറയാൻ തനിക്ക് പറ്റാറില്ല എന്നുമാണ് ദിലീപ് പറയുന്നത്.
അതേസമയം അതൊരു മരണവീടാണ് എന്ന് സെൽഫി എടുക്കാൻ വരുന്നവർ വേണ്ടേ ചിന്തിക്കാൻ എന്നും അവർക്ക് നേരെ വിമർശനങ്ങൾ വരുന്നതിൽ താൻ എന്ത് ചെയ്യാനാണ് എന്നുമാണ് ദിലീപ് ചോദിക്കുന്നത്. മീരാ ജാസ്മിന്റെ വീട് എന്നു പറയുന്നത് സ്വന്തം വീട് പോലെയാണ് എന്നും അവരുടെ ഡാഡിയുമായി അടുത്ത സൗഹൃദമാണ് തനിക്ക് ഉള്ളത് എന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നു.