അഭിനയ രംഗത്തും റിയാലിറ്റി ഷോകളിലും സജീവം ആണ് അനുമോള്‍. താരത്തിന്റെ കുസൃതികളും വേറിട്ട തമാശകളും പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. സ്റ്റാര്‍ മാജികിലെ മിന്നും താരം കൂടിയാണ് അനു. ഷോയ്ക്ക് പിന്നാലെയാണ് അനുമോള്‍ക്ക് ആരാധകരും ഏറെയായത്. ഒരു പക്ഷേ പ്രേക്ഷകര്‍ താരത്തെ അടുത്തറിഞ്ഞതും സ്റ്റാര്‍ മാജികിലൂടെയാണ്. ഇന്ന് സ്ക്രീനില്‍ തിരക്കുള്ള ഒരു നടി കൂടിയാണ് അനു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുമോള്‍ പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ താരം ഷേയര് ചെയ്ത ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കല്യാണപെണ്ണായി ഒരുങ്ങിയുള്ള ചിത്രമാണ് നടി പങ്കുവെച്ചത്, പട്ടുസാരിയും വെള്ള ഗൗണും ധരിച്ച ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രം വൈറലായതോടെ അനുവിന്റെ വിവാഹം ആണോ എന്ന കമന്റും വന്ന് തുടങ്ങി. ചിത്രത്തില്‍ വരനും ഉണ്ട്. അതേസമയം ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
നേരത്തെയും നടിയുടെ വിവാഹ വാര്‍ത്ത പുറത്തുവന്നിരുന്നു. അതിന് മറുപടിയുമായി അനുവും എത്തിയിരുന്നു. വിവാഹം കഴിക്കുമ്പോള്‍ നിങ്ങളെ അറിയിക്കും എന്നാണ് അന്ന് താരം പറഞ്ഞത്. ഇപ്പോള്‍ വന്ന ചിത്രങ്ങളും ചില ആരാധകരില്‍ സംശയം ഉണ്ടാക്കിയിരിക്കുകയാണ്.
നിരവധി സീരിയലുകളില്‍ അഭിനയിച്ച അനു ഇപ്പോള്‍ പാടാത്ത പൈങ്കിളിയിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സീരിയലില്‍ താരം സജ്ജീവമാണെങ്കിലും ‘ടമാര്‍ പടാര്‍’, ‘സ്റ്റാര്‍ മാജിക്’ എന്നീ ഷോകളിലൂടെയാണ് അനുമോള്‍ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ലോക്ക്ഡൗണ്‍ കാലത്ത് സ്റ്റാര്‍ മാജിക് ഷൂട്ടും ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലായ വിവരവും അനു നേരത്തെ വേദിയില്‍ വെച്ച് പങ്കുവെച്ചിരുന്നു.