മലയാളികളുടെ ഇഷ്ട താരമാണ് സായ് കുമാർ.സായ് കുമാറിനെതിരെ സംവിധായകൻ കലാധരൻ ഉന്നയിച്ച വിമർശനമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സായ് കുമാർ അഭിനയിച്ച അപൂർവം ചിലർ എന്ന സിനിമ സംവിധാനം ചെയ്തത് കലാധരനാണ്. സിനിമയുമായി സായ് കുമാർ സഹകരിച്ചില്ലെന്ന് സംവിധായകൻ തുറന്നടിച്ചു. ഒരു ഡേറ്റ് തന്നിട്ട് ഉപയോഗിച്ചില്ലെങ്കിൽ പിന്നെ ഇവർ വരില്ല. പിന്നെ അപേക്ഷിക്കണം. സായ് കുമാർ അതിനേക്കാൾ പ്രശ്നമാണ്. സായ് അന്ന് ഒന്നും ആയിട്ടില്ല.തുടക്കകാരനാണ്. ഒരു ദിവസം എന്നെ വിളിച്ച് ചേട്ടാ, എന്റെ ഭാര്യ ഗർഭിണിയാണ്, ബ്ലീഡിംഗ് ഉണ്ടായി പെട്ടെന്ന് കൊല്ലത്ത് പോകണം എന്ന് പറഞ്ഞു. അന്ന് ഉച്ച വരെ നിന്നാൽ സീൻ തീരും. ഏതാണ്ട് രാവിലെ 9 മണിക്കാണ് സായ് എന്നോട് പറഞ്ഞത്. നിൽക്കാൻ പറ്റിയാൽ ഈ സീൻ തീർക്കാമെന്ന് ഞാൻ പറഞ്ഞു. അല്ല ചേട്ടാ, പോയേ പറ്റൂ, സീരിയസാണെന്ന് പറഞ്ഞ് വിളിച്ചെന്ന് സായ്.
സായിയെ വിട്ടു. രണ്ട് മണിക്ക് ഞാൻ തിരിച്ച് ഹോട്ടലിൽ വരുമ്പോൾ ഇവൻ ബാറിൽ മദ്യപിച്ചിരിക്കുന്നു. ഈ രണ്ട് മണി വരെ സെറ്റിൽ നിന്നിരുന്നെങ്കിൽ ഷൂട്ടിംഗിൽ സായിയുടെ ഭാഗം തീരുമായിരുന്നു. തൊഴിലിനേക്കാൾ പ്രാധാന്യം മറ്റുള്ളതിന് കൊടുക്കുമ്പോൾ അങ്ങനെ സംഭവിക്കുന്നതാണെന്നും സംവിധായകൻ തുറന്നടിച്ചു. മാനസികമായി അനുഭവിച്ച ടെൻഷൻ ഭയങ്കരമാണ്. ആദ്യത്തെ പടം ഇങ്ങനെ ആയിപ്പോയല്ലോ എന്നോർത്ത് കരഞ്ഞിട്ടുണ്ടെന്നും കലാധരൻ തുറന്ന് പറഞ്ഞു.18 വർഷമായി മദ്യപാനം നിർത്തിയിട്ട്. വല്ലപ്പോഴും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ബിയർ കഴിക്കും. അതിനപ്പുറമില്ല. എന്നാൽ താൻ കടുത്ത മദ്യപാനി ആണെന്ന് പലർക്കും ധാരണയുണ്ടെന്ന് സായ് കുമാർ തുറന്ന് പറഞ്ഞു.