ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ഗുരുതരമായ നിയമലംഘനമായതുകൊണ്ട് ഉടൻ തന്നെ അസി റോക്കിയെ ഹൗസിൽ നിന്നും മത്സരത്തിൽ നിന്നും ബിഗ് ബോസ് ടീം പുറത്താക്കി.അതേ സമയം സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് റോക്കി. തിരികെ ഹൗസിൽ കയറാൻ അവസരം തരണമെന്ന് പലപ്പോഴായി ബിഗ് ബോസ് ടീമിനോട് റോക്കി വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഗുരുതരമായ തെറ്റാണ് റോക്കി ചെയ്തത് എന്നതുകൊണ്ട് തന്നെ ഇനി മത്സരത്തിലേക്ക് തിരികെ പങ്കെടുപ്പിക്കില്ല. ഇപ്പോഴിതാ സിജോ ഹൗസിൽ തിരികെ കയറിയെന്ന് അറിഞ്ഞ് റോക്കി സോഷ്യൽമീഡിയയിൽ പങ്കിട്ട വീഡിയോയാണ് വൈറലാകുന്നത്.കത്തിക്കുമെന്ന് ചുമ്മാ പറഞ്ഞാലൊന്നും കത്തില്ലെന്നും ഫയറിപ്പോൾ പുറത്താണെന്നും ആ ഫയർ താനാണെന്നുമാണ് റോക്കി പുതിയ വീഡിയോയിൽ പറയുന്നത്. അസി റോക്കിയുടെ വാക്കുകളിലേക്ക്… ‘കുറച്ച് ദിവസമായി ഞാൻ ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ട്. പറയണ്ട പറയണ്ടയെന്ന് വിചാരിച്ചതാണ്. പക്ഷെ കുറച്ച് കാര്യങ്ങൾ പറയണമെന്ന് തോന്നി. അതിൽ ഒരു കാര്യം വ്യക്തിത്വത്തെ കുറിച്ചുള്ളതാണ്.’
‘ഞാൻ ഹിറോ ആണെന്ന് ചുമ്മാ പറഞ്ഞ് നടന്നതുകൊണ്ട് ഒരുത്തനും ഹീറോയാകില്ല. ഹീറോയാകണമെങ്കിൽ നെഞ്ചുറപ്പ് വേണം. അപ്പോൾ ഹീറോയാകും. റോക്കി പറയുന്നത് മാത്രമെ ചെയ്യു. ചെയ്യുന്നതേ പറയു. പിന്നെ ഒരു കാര്യം കൂടി ഞാൻ പറയാം. കത്തിക്കും കത്തിക്കുമെന്ന് ചുമ്മാ പറഞ്ഞാലൊന്നും കത്തത്തില്ല. കത്തണമെങ്കിൽ ഫയർ വേണം. ഫയർ എവിടെയുണ്ട്..? ഇപ്പോൾ വെളിയിലാണ്… അവന്റെ പേരാണ് റോക്കി. നെരുപ്പ് ഡാ… സിങ്കം.’പിന്നെ കുറച്ച് പൈങ്കിളി പരിപാടിയൊക്കെ നടക്കുന്നുണ്ട്. കറി എത്ര വേണമെങ്കിൽ നമുക്ക് ഉണ്ടാക്കാം. പക്ഷെ ഉപ്പുണ്ടല്ലോ അത് ഇട്ടാലെ കറിക്ക് രുചിയുണ്ടാവൂ. ആ ഉപ്പ് ഇപ്പോൾ ഹൗസിൽ ഇല്ല. അതാണ് പ്രശ്നം. പിന്നെ സിബിൻ നല്ലൊരു കണ്ടസ്റ്റന്റായിരുന്നു. കുറച്ച് ഉപ്പുണ്ടായിരുന്നു. ഇപ്പോൾ ആ ഉപ്പും പോയി. പിന്നെ മൊത്തം കത്തിക്കുമെന്ന് പറഞ്ഞ് നടക്കുന്ന ചിലരുണ്ട്. ഒന്നും കത്താൻ പോകുന്നില്ല. കത്തിക്കണമെങ്കിൽ ഫയർ വേണം. ഫയറിപ്പോൾ പുറത്താണ്.’എന്നാണ് പറയുന്നത്