അമേരിക്കയിലെ ടെക്സസില്‍ ജൂതപ്പള്ളിയില്‍ ബന്ദിയാക്കിയവരെ മോചിപ്പിച്ചു. അക്രമിയെ വധിച്ചാണ് ബന്ദിയാക്കിയവരെ എഫ്.ബി.ഐയും പൊലീസും ചേര്‍ന്ന് മോചിപ്പിച്ചത്.
റാബി ഉള്‍പ്പെടെ പ്രാര്ത്ഥനയ്ക്കെത്തിയവരെയാണ് അക്രമി ബന്ദിയാക്കിയത്. പാകിസ്താന് ഭീകര വനിത ആഭിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാല് പേരെ അക്രമി ബന്ദിയാക്കിയത്. ആഭിയ സിദ്ദിഖിയുടെ സഹോദരനാണ് അക്രമിയെന്നാണ് പൊലീസ് നല്കുന്ന സൂചന. അഫ്ഗാനിസ്ഥാനില്‍ യു.എസ് സൈനികരെ വധിച്ചതിന് 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ആഭിയ.