ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്. പുറത്ത് തങ്ങളെപ്പറ്റി ആളുകൾ എന്തു വിചാരിക്കും എന്ന് ഒരു വിചാരവും ഇല്ലാത്ത മത്സരാർത്ഥികളാണ് ഇത്തവണ ഉള്ളത്. എന്നിട്ടും മുൻ സീസണുകളെ പോലെ ഷോ അങ്ങോട്ട് കളർ ആവുന്നില്ല എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.
ഏറ്റവും നന്നായി ഗെയിം അറിഞ്ഞു കളിക്കുന്നത് ജാസ്മിൻ ആണ്. എന്നാൽ ഏറ്റവും കൂടുതൽ ആരാധകർ പുറത്ത് ഉള്ളത് ജിന്റോ എന്ന മത്സരാർത്ഥിക്കാണ്. ഒരു മണ്ടൻ ഇമേജ് ആണ് ഇദ്ദേഹത്തിന് ഉള്ളത്. മലയാളികളെ സംബന്ധിച്ച് മണ്ടന്മാർ എന്നാൽ നിഷ്കളങ്കന്മാർ എന്നാണ് അർത്ഥം. അതുകൊണ്ട് ആദ്യത്തെ ആഴ്ച മണ്ടൻ അവാർഡ് ലഭിച്ച ഇദ്ദേഹം ഇന്ന് മലയാളികളെ സംബന്ധിച്ച് ഒരു പാവം നിഷ്കളങ്കനാണ്. അറിവില്ലായ്മ കൊണ്ട് ഒരുപാട് മണ്ടത്തരങ്ങൾ ചെയ്യുകയും പറയുകയും ചെയ്യുന്ന ഒരു ശുദ്ധ നിഷ്കളങ്കൻ ആയിട്ടാണ് ഇദ്ദേഹത്തെ ഇന്ന് മലയാളികൾ കാണുന്നത്.
അതേസമയം ഒരു വിഭാഗം ആളുകൾ ഇദ്ദേഹത്തിന് ആണ് ഏറ്റവും കൂടുതൽ പിന്തുണ ഉള്ളത് എങ്കിലും വിജയിക്കാൻ ഒരു സാധ്യതയും ഇല്ല എന്നും അതിനുള്ള ക്വാളിറ്റി ഇയാൾക്ക് ഇല്ല എന്നുമൊക്കെയാണ് പറയുന്നത്. ഏറ്റവും കൂടുതൽ ക്വാളിറ്റി ഉള്ളത് അർജുൻ എന്ന മത്സരാർത്ഥന എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്. ഇപ്പോൾ അർജുൻ എന്ന് മനസ്സിലാക്കിയെ കുറിച്ച് ഒരു ജിൻ്റോ ആരാധകൻ പറയുന്ന കമന്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.
“ക്വാളിറ്റി ഉള്ള ആരും തന്നെ ആ വീട്ടിൽ ഇല്ല എന്നൊക്കെ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. അതേസമയം അർജുനു നല്ല ക്വാളിറ്റി ഉണ്ട് എന്നും ഇവർ പറയുന്നുണ്ട്. ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നത് ആണോ ക്വാളിറ്റി? അത് അറിയാതെ പറഞ്ഞതാണ് എന്നെങ്കിലും വയ്ക്കാം. പക്ഷേ ആൾക്കൂട്ടത്തിനിടയിലൂടെ ആരുമറിയാതെ ശരണ്യയുടെ മുടി കയറി പിടിച്ചിട്ട് അത് ജിൻ്റോയുടെ തലയിൽ ഇട്ട വ്യക്തിയാണ് അയാൾ. ഒരു ആൾ ബിഗ് ബോസ് പിന്നെ ആവുന്നത് അയാൾ മലയാളികളുടെ മനസ്സിൽ ചെന്നു കയറുന്നത് പോലെയാണ്. ഇന്ന് ഏറ്റവും കൂടുതൽ ആളുകളുടെ മനസ്സിലേക്ക് കയറി ചെന്നത് ജിന്റോ ആണ്” – ആരാധകരുടെ കമൻറ് ഇങ്ങനെ.