പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ കേരളമൊന്നാകെ പ്രതിഷേധം അലയടിക്കുന്നു. കേരളം ഒറ്റക്കെട്ടായി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സി പി എം, കോൺഗ്രസ്, ബി ജെ പി നേതാക്കളെല്ലാം തന്നെ സത്യഭാമക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ പാർട്ടികളുടെ സംസ്ഥാന അധ്യക്ഷൻമാരുമെല്ലാം സത്യഭാമയുടെ ജാതി അധിക്ഷേപത്തെ തള്ളിപ്പറഞ്ഞിരുന്നു.ഈ സാഹചര്യത്തിൽ വിഷയത്തെ തന്നെ കച്ചവടമാക്കി സുവൈബത്തുലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് പ്രത്യക്ഷപെട്ടത്.പോസ്റ്റിന് താഴെ ഇതിനെ വിമർശിച്ച് നിരവധി പേർ എത്തുന്നുണ്ട്.
പോസ്റ്റിൽ പറഞ്ഞ കാര്യം ഇതാണ്,സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേൾക്കാതിരിക്കാൻ…..
ഐന അമൽ ക്രീം 😌
Ayna Amaal skin whiting cream
India + 91 7594004711
Uae +91 85 92 803042 ( all countries available only watsp)
Kuwaith +965 6500 9591
Saudhi +966 54 820 5558
Oman+968 9848 2858
Qatar+974 3047 0451
ഇങ്ങനെയാണ് പോസ്റ്റ് വന്നത്.ഇതിനെ താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.ഒരു വിഷയം പോലും വിറ്റ് കാശ് ആകുന്നോ കഷ്ട്ടം,വകതിരിവ് ഉണ്ടാവാനുള്ള ക്രീം ഉണ്ടേൽ കുറച്ചു പുരട്ട്,നല്ല മികച്ച നാറിത്തരം.സത്യഭാമയുടെ അടുത്ത ബന്ധു,മുൻപ് ഉള്ള പോസ്റ്റ് കണ്ട് ഉളുപ്പ് എന്ന് മറ്റുള്ളവരുടെ കമന്റ് കണ്ടപ്പോൾ വിചാരിച്ചു പാവം ജീവിച്ച് പോകുന്ന ഒരു സ്ത്രീയെ ആണ് നെഗറ്റീവ് പറയുന്നത് എന്ന്…
ഇപ്പൊ ഞാൻ ഇടുന്നു ഉളുപ്പ് എന്ന് പറയുന്ന സാധനം എന്താണ് എന്ന് പോലും അറിയാത്ത ഒരു സ്ത്രീയും പേര് പോലും പറയാൻ അറപ്പ് തോന്നുന്ന ആ സ്ത്രീയും എന്താണ് വിത്യാസം?എന്നൊക്കെയാണ് കമന്റുകൾ.