മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് സാന്ദ്ര തോമസ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ താരത്തിന്റെ ഒരു പോസ്റ്റ് ആണ് ശ്രദ്ധേയ മാവുന്നത്.പോസ്റ്റിന്റെ പൂർണ രൂപം ഇതാണ്,ഈ നാടിനിത് എന്തു പറ്റിഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാൻ ഒരു പള്ളിയിൽ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിർദ്ദേശങ്ങളുമായി പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞു….
1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല.
2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാൻ പാടില്ല.
3. അഥവാ കുളിപ്പിക്കണമെങ്കിൽ ഒരു പാത്രത്തിൽ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം.
4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയിൽ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കൻ പാടില്ല .
5. ജീവിതകാലം മുഴുവൻ സഭയിൽ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം. സ്തോത്രം ഹല്ലേലുയ്യ !
സഭയും മതവും നീണാൾ വാഴട്ടെഅതേസമയം സാന്ദ്രയുടെ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ‘എല്ലാ മതത്തിലും ഉണ്ട് ഇപ്പൊ ഈ വക കോപ്രായങ്ങൾ, നമ്മൾ ഇതുവരെ കാണാത്തതും കേൾക്കാത്തതും ആയ ആചാരങ്ങൾ. വിശ്വാസമില്ലെങ്കിലും എതിർക്കേണ്ടെന്ന് കരുതി പലരും അത് പാലിക്കുകയാണ് എന്നാണ് ഒരാൾ കുറിച്ചത്. ,