മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അടുത്ത കാലത്തായി ഉയര്‍ന്ന നടി ആക്രമിക്കപ്പെട്ട കേസും മറ്റും ദിലീപിന് വലിയ തിരിച്ചടി നല്‍കിയിരുന്നു.പവി കെയര്‍ ടേക്കര്‍ എന്ന പുതിയ ചിത്രം ഇന്നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോള്‍ സിനിമയുടെ പ്രമോഷന് അഭിമുഖത്തിനിടെ ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.താന്‍ അറിയാത്ത കാര്യത്തിന് പഴി കേള്‍ക്കേണ്ടി വന്നുവെന്നും അത് തന്റെ മൊത്തം സിനിമാ ജീവിതത്തെ തന്നെ തകര്‍ത്തുകളഞ്ഞെന്നും റെഡ് എഫ്. എമ്മിന് നല്കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു.
ഞാന്‍ സിനിമ ചെയ്യാന്‍ തുടങ്ങിയ കാലത്തെ ടെക്നോളജി അല്ല ഇപ്പോള്‍, മേക്കിംഗ് രീതിയും ഇതല്ല. പക്ഷെ ഇതില്‍ നമുക്ക് ഒറ്റ ഗുണമേയുള്ളു. അത് നമ്മുടെ പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സ് ആണ്. പ്രസന്‍സ് ഓഫ് മൈന്‍ഡും പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സും നമ്മളെ ഒത്തിരി സഹായിക്കാറുണ്ട്.എന്നെ സംബന്ധിച്ച് ഒറ്റക്കാര്യമാണ്. പ്രേക്ഷകര്‍ നമ്മളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. സിനിമ മാത്രമാണ് നമ്മുടെ ലോകം. എനിക്ക് എല്ലാം സിനിമയാണ്. സിനിമയ്ക്ക് അപ്പുറമൊന്നുമില്ല. നമ്മുടെ ജീവവായുവാണ് ഇത്. ഒരു നിധി പോലെ നമുക്ക് കിട്ടിയ സിനിമ. നമ്മള് ഇതിന്റെ പിന്നില്‍ നടക്കുമ്പോള്‍ നമ്മുടെ വളര്‍ച്ച പോലും നമ്മള് അറിഞ്ഞിട്ടില്ലെന്നും ദിലീപ് പറഞ്ഞു.
മറ്റൊന്ന്,അതിന്റെ ഇടയില്‍ എന്നോട് എന്തിനാണ് ഇത്ര ശത്രുത എന്ന് അറിയില്ല. നമ്മള് മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആറേഴ് വര്‍ഷമായി പോവുകയാണ്. ശരി സമയ ദോഷമായിരിക്കാം. നമ്മള് അത് ഫേസ് ചെയ്തു. നമ്മള് നിയമത്തെ മാനിക്കുന്നു. നമ്മള് അതിന് വേണ്ടി ഒരു ഫൈറ്റ് നടത്തുകയാണ്. എന്നിട്ടും ഒരു പുതിയ സിനിമ വരുമ്പോഴേക്കും പുതിയ പുതിയ ഐറ്റം എടുത്ത് വരികയാണ്.കുറേ വര്‍ഷങ്ങളായി ഇത് തുടങ്ങിയിട്ട്. എന്നെ അടിക്കാന്‍ ശ്രമിക്കുക എന്ന് പറഞ്ഞാല്‍ എന്റെ കൂടെ നില്ക്കുന്ന കംപ്ലീറ്റ് ആള്‍ക്കാരെയുമാണ് അടിക്കുന്നത്. അവര്‍ക്കൊക്കെ ഫാമിലിയുണ്ട്. എനിക്കും ഫാമിലിയുണ്ട്. എല്ലാവരെയും ഇത് ബാധിക്കുന്നുണ്ട്. എന്തിനാണ് ഇത്രയും ശത്രുത. ഒരു വിഭാഗം ആള്ക്കാര് മാത്രം ഇങ്ങനെ നിന്ന് ചെയ്തുകൊണ്ടിരിക്കുകയാണ്.