മലയാളികള്‍ ആസ്വദിച്ചിരുന്ന് കാണുന്ന റിയാലിറ്റി ഷോ ആണ് സൂപ്പര്‍ 4. അത്രക്കും സ്വീകാര്യതയാണ് ഇന്ന് പരിപാടിക്ക് ലഭിക്കുന്നത്. റിമി ടോമി, വിധു പ്രതാപ്, ജ്യോത്സന, സിത്താര കൃഷ്ണകുമാര്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ കൂടി പങ്കെടുക്കുന്നതോടെ പരിപാടി കിടിലന്‍ തന്നെ. പലപ്പോഴും ഒരു ഉത്സവത്തിന്റെ മൂഡാണ് പരിപാടി കാണുന്ന പ്രേക്ഷകര്‍ക്ക് തോന്നാര്. പാട്ടും ഡാന്‍സും ,കോമഡിയും വേദിയില്‍ അരങ്ങേറാറുണ്ട്. പ്രത്യേക ദിവസങ്ങളില്‍ പ്രത്യേക പരിപാടിയും ഇവര്‍ നടത്താറുണ്ട്.
ഇപ്പോള്‍ വാലന്റൈന്‍സ് ഡേ പ്രമാണിച്ച് നടി പ്രയാഗ മാര്‍ട്ടിനും വേദിയില്‍ എത്തിട്ടുണ്ട്. പ്രണയ ദിനം ആയതിനാല്‍ പ്രണയത്തെക്കുറിച്ചാണ് ഈ തവണ ഷോയില്‍ വെച്ച് പലരും വെളിപ്പെടുത്തിയത്. മിക്കവരും ആദ്യ പ്രണയത്തെക്കുറിച്ചാണ് സംസാരിച്ചത്. റിമി ടോമി അടക്കമുള്ള ഗായകരും തങ്ങളുടെ ആദ്യ പ്രണയം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതില്‍ റിമിയുടെ പ്രണയം തന്നെയായിരുന്നു രസകരമായിട്ടുള്ളതും.
റിമിയുടെ ഓര്‍മ്മയിലുള്ള സ്കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചാണ് താരം പറഞ്ഞത്. സ്കൂളില്‍ നിന്ന് താന്‍ വരുമ്പോള്‍ അദ്ദേഹം ഓപ്പോസിറ്റ് വന്ന് നില്ക്കും. ആ സമയത്ത് അറിയാതെ നോക്കി പോകാറുണ്ടെന്ന് മാത്രമേ റിമി പറയുന്നുള്ളു. എന്നാല്‍ ബാക്കി, എപ്പിസോഡില്‍ സര്പ്രൈസായിവെച്ചിരിക്കുകയാണ്.
വേദികളില്‍ നിന്നും ആദ്യ പ്രണയംകേട്ടിരുന്ന ജ്യോത്സനക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞു പ്രണയം. എന്നാല്‍ തന്റെ ആദ്യ പ്രണയം മലയാളിയോട് ആയിരുന്നില്ലെന്നും അതൊരു ഗുജറാത്തി ആയിരുന്നെന്നും താരം പറയുന്നു. വിധു പ്രതാപും സിത്താരയുമൊക്കെ തങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള രസകരമായ ഓരോ കാര്യങ്ങള്‍ വേദിയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇത്തവണ വാലന്റൈന്‍സ് ഡേ പ്രമാണിച്ച് നടി പ്രയാഗ മാര്‍ട്ടിനായിരുന്നു സൂപ്പര്‍ ഫോറിന്റെ വേദിയിലെത്തിയ അതിഥി.
ഒടുവില്‍ അതിഥിയായി എത്തിയ പ്രയാഗയോട് ആയിരുന്നു ചോദ്യം. എന്നാല്‍ ഒരു വ്യക്തത തരാതെയാണ് നടി പ്രണയത്തെക്കുറിച്ച് പറഞ്ഞത് എന്നത് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നുണ്ട്. ബോയ്ഫ്രണ്ട് ഉണ്ടോ, നിങ്ങളിപ്പോള്‍ റിലേഷന്‍ഷിപ്പില്‍ ആണോ, പ്രണയിക്കുന്നുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് താരം, അവതാരകനുമായി ഇന്നൊരു ദിവസത്തേക്ക് മാത്രം പ്രണയിക്കാമെന്ന് പറയുന്നുണ്ട്.
അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പ്രെമോ വീഡിയോയില്‍ നിന്നാണ് ഈ കാര്യങ്ങള്‍ വ്യക്തമായത്.
ശരിക്കും ത്രില്ലടിപ്പിക്കുന്ന എപ്പിസോഡ് തന്നെയാണ് പ്രണയ ദിനത്തില്‍ ഇവര്‍ ഒരുക്കിയത്.