പാട്ടുകളിലൂടെ ആരാധകരെ സൃഷ്ടിച്ച താരമാണ് ശ്രേയാ ഘോഷാല്‍. ചെറുപ്പം മുതല്‍ സംഗീതം അഭ്യസിച്ച താരം പിന്നീട് ലോകം അറിയപ്പെടുന്ന ഗായിക ആവുകയായിരുന്നു. ഇന്ന് ശ്രേയയുടെ പാട്ടിന് ആരാധകര്‍ ഏറെയാണ്. ഇന്ത്യയ്ക്കകത്തും പുറത്തും ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രേയയുടെ വിശേഷമെല്ലാം അതിവേഗം വൈറലാവാറുണ്ട്. ചിത്രങ്ങളും വീഡിയോയും താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്.
ഈ അടുത്തായി താന്‍ അമ്മയാകാന്‍ പോവുന്ന സന്തോഷവും താരം പങ്കുവെച്ചിരുന്നു. താരം തന്റെ ഇന്‍സ്റ്റഗ്രാം വഴിയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഇത് അറിഞ്ഞതോടെ പലരും ആശംസ അറിയിച്ച് രംഗത്ത് വന്നിരുന്നു. ചിത്രവും കുറിപ്പും പങ്കുവെച്ചാണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. ജീവിതത്തില്‍ പുതിയ അധ്യായം തുടങ്ങാനൊരുങ്ങുകയാണ് ഞങ്ങള്‍. എല്ലാവരുടേയും സ്നേഹവും അനുഗ്രഹവും ഉണ്ടാകണം എന്നാണ് ശ്രേയ കുറിച്ചത്.
ഇപ്പോള്‍ മറ്റൊരു സന്തോഷവുമായാണ് ശ്രേയാ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഹോളി ആഘോഷിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. മുഖത്ത് വ്യത്യസ്ത നിറങ്ങള്‍ പൂശി ഭര്‍ത്താവിനൊപ്പം നില്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. എല്ലാവര്ക്കും ഹോളി ആശംസയും താരം നേര്‍ന്നിട്ടുണ്ട്. ഒപ്പം സേഫ് ആയി ഇരിക്കാനും ആവശ്യപ്പെടുന്നുണ്ട്.
സരിഗമ എന്ന ടെലിവിഷന്‍ പരിപാടിയില്‍ വിജയി ആകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002ല്‍ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ച് ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗം കീഴടക്കി. ഈ ചലച്ചിത്രത്തിലെ ഗാനത്തിന് ആ വര്‍ഷത്തെ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയര്‍ പുരസ്കാരവും, മികച്ച സംഗീത പ്രതിഭക്കുള്ള ആര്‍ഡി ബര്മ്മന് പുരസ്കാരവും ലഭിച്ചു. നാലു തവണ മികച്ച പിന്നണിഗായികക്കുള്ള ദേശീയപുരസ്കാരവും, 5 തവണ ഫിലിംഫെയര്‍ പുരസ്കാരവും ശ്രേയക്കു ലഭിച്ചിട്ടുണ്ട്.