മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തൻറെ ശരീരഭാരം കുറച്ച് കാര്യമാണ് താരം പറയുന്നത്. മേക്കോവർ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആത്മാർത്ഥമായി ശ്രമിച്ചാൽ നടക്കാത്തത് ഒന്നുമില്ല എന്നാണ് താരം പറയുന്നത്. അതിൻറെ തെളിവ് എന്നോണം ആണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഇതുപോലെ ഒരു ചിത്രം പങ്കുവയ്ക്കാൻ ധൈര്യം വേണമെന്ന് മറ്റുള്ളവർക്ക് കൂടി പ്രചോദനമാകുവാൻ വേണ്ടിയാണ് ഇത്തരം ഒരു ചിത്രം പങ്കുവെക്കുന്നത് എന്നുമാണ് താരം പറയുന്നത്.
സാധാരണ ഇതുപോലെയുള്ള ചിത്രങ്ങൾക്ക് താഴെ വളരെ മോശം കമന്റുകളാണ് വരാറുള്ളത്. എന്നാൽ മലയാളികൾ നന്നായി പോയോ എന്ന് തോന്നിപ്പിക്കുന്ന വിധമാണ് ഇവരുടെ കമൻറ് ബോക്സ്. വളരെ മികച്ച കമൻറുകൾ ആണ് വരുന്നത് എന്ന് മാത്രമല്ല താരത്തെ അഭിനന്ദിച്ചു കൊണ്ടാണ് മിക്ക കമന്റുകളും വരുന്നത്.
“എൻറെ വെയിറ്റ് ലോസ് ജോണി. നാട്ടിലായിരുന്ന സമയത്ത് കിരണിന്റെ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കാണുമ്പോൾ ഉള്ള ആക്രാന്തം ആയിരുന്നു. ഇപ്പോൾ കാനഡയിൽ വന്നതുകൊണ്ട് വ്യത്യസ്തമായ ഭക്ഷണം കാണുമ്പോൾ ഉള്ള ആക്രാന്തം. എല്ലാം കൂടി ആയപ്പോൾ കയ്യീന്ന് പോവുകയായിരുന്നു. വീണ്ടും തിരിച്ചു പിടിക്കണം എന്നുള്ള ആഗ്രഹം കൊണ്ടാണ് വർക്കൗട്ട് തുടങ്ങിയത്. ഇടയ്ക്ക് ഫാസ്റ്റിങ്ങും ഉണ്ടായിരുന്നു, അത് എന്നെ ലക്ഷ്യത്തിലേക്ക് എത്തുവാൻ സഹായിച്ചു.. ആത്മാർത്ഥമായി പരിശ്രമിച്ചാൽ സാധിക്കാത്തത് ഒന്നുമില്ല സുഹൃത്തുക്കളെ. ഞാൻ ആഗ്രഹിച്ച ഫലം നേടിയെടുത്തതിനു ശേഷം മാത്രമേ എന്റെ ഈ ചിത്രം പോസ്റ്റ് ചെയ്യൂ എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ഇപ്പോൾ ഈ ചിത്രങ്ങൾ നിങ്ങളുമായി പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിലും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിലും ഞാൻ വിശ്വസിക്കുന്നു” – താരം എഴുതുന്നു.
View this post on Instagram