മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ നിന്നും മാത്രം ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറി. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമ തിയേറ്ററുകളിൽ നിറഞ്ഞ ഓടുകയാണ്. വർഷങ്ങൾക്കുശേഷം എന്ന സിനിമയിൽ ഇദ്ദേഹമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
എന്നാൽ ഇദ്ദേഹത്തിന്റെ സിനിമ റിലീസ് ആയ സമയത്ത് ഇദ്ദേഹം ഊട്ടിയിൽ ഒരു യാത്ര ചെയ്യുകയായിരുന്നു. സാധാരണ ഇദ്ദേഹം ചെയ്യുന്ന ഒരു പതിവ് തന്നെയാണ് ഇത്. ഹൃദയം ഇറങ്ങിയ സമയത്തും ഇദ്ദേഹം ഒരു സ്ഥലത്ത് ട്രിപ്പ് പോയത് ആയിരുന്നു. അടുത്തിടെ സുചിത്ര മോഹൻലാൽ ഒരു ഇൻറർവ്യൂ നൽകിയിരുന്നു. അതിലാണ് പ്രണവ് ഊട്ടിയിൽ ആണെന്ന് കാര്യം ഇവർ വെളിപ്പെടുത്തുന്നത്. പിന്നീട് ഊട്ടിയിലേക്ക് പോയ നിരവധി മലയാളികൾ ഇദ്ദേഹത്തെ കാണുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ ഇദ്ദേഹം ഊട്ടി വിട്ടു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇദ്ദേഹം മറ്റൊരു സ്ഥലത്താണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇവിടുത്തെ ചിത്രങ്ങൾ എല്ലാം തന്നെ ഇദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ സ്ഥലം ഏതാണ് എന്ന് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. നിരവധി ആരാധകർ ആണ് സ്ഥലം കണ്ടെത്തുവാൻ വേണ്ടി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
അങ്ങനെ അവസാനം ഒരു ആരാധകൻ സ്ഥലം കണ്ടെത്തിയിരിക്കുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആണ് ഇപ്പോൾ പ്രണവ് മോഹൻലാൽ ഉള്ളത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മേഘാലയിൽ ആണ് ഇദ്ദേഹം എന്നാണ് ലഭിക്കുന്നത് റിപ്പോർട്ടുകൾ. ഇവിടെ ഷിലോങ്ങിൽ ആണ് ഇദ്ദേഹം ഉള്ളത് എന്നും കൊൽക്കത്തയിൽ ആണ് ഉള്ളത് എന്നും ചിത്രങ്ങളിൽ നിന്നും വ്യക്തമാണ് എന്നാണ് ആരാധകർ പറയുന്നത്. കാരണം താരം പങ്കുവെച്ച ചിത്രങ്ങൾ കണ്ടിട്ട് ഈ സ്ഥലങ്ങൾ പോലെയുണ്ട് എന്നാണ് പ്രേക്ഷകർ കണ്ടുപിടിച്ചിരിക്കുന്നത്.
View this post on Instagram
View this post on Instagram