സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്. മേധഗു, രാകഥൻ എന്നീ സിനിമകളിൽ ഇദ്ദേഹം ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. ഇപ്പോൾ വളരെ ദാരുണമായ ഒരു വാർത്തയാണ് ഇദ്ദേഹത്തെ സംബന്ധിച്ചു പുറത്തുവരുന്നത്. ഇദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇദ്ദേഹത്തിൻറെ വസതിയിൽ വെച്ചായിരുന്നു അന്ത്യം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
കേവലം 28 വയസ്സ് മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത. ആരോഗ്യസംബന്ധമായ കാരണങ്ങൾ കാരണമാണ് ഇദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇദ്ദേഹം അടുത്തകാലത്തായി ഏറെ നാളായി വിശ്രമത്തിൽ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. തുടർന്ന് ഇദ്ദേഹത്തിൻറെ ആരോഗ്യനില വഷളാവുകയായിരുന്നു.
ഇതോടെ ഇദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മരണം സംഭവിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 6:30ന് ആണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിൻറെ ആരോഗ്യപ്രശ്നം എന്താണ് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. വ്യാഴാഴ്ച രാവിലെ തന്നെ ഇദ്ദേഹത്തിൻറെ ഭൗതികശരീരം ഇദ്ദേഹത്തിന്റെ കുടുംബക്കാർക്ക് വിട്ടു നൽകുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ടോടെ അന്ത്യ കർമ്മങ്ങൾ നടന്നു. ബന്ധുക്കളാണ് ഈ വിവരങ്ങൾ എല്ലാം തന്നെ മാധ്യമങ്ങളോട് അറിയിച്ചത്. ചെറുപ്പക്കാർക്കിടയിൽ ഇതുപോലെ മരണം പെട്ടെന്ന് കടന്നുവരുന്നത് വലിയ രീതിയിൽ ഇപ്പോൾ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും വ്യായാമം ഇല്ലായ്മയും ആണ് ഇതിന് പ്രധാനകാരണം എന്നാണ് പറയപ്പെടുന്നത് എങ്കിലും കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടിയിരിക്കുന്നു.