നാല് പെൺകുട്ടികൾ തമ്മിൽ റോഡിൽ അടികൂടി.പെൺകുട്ടികൾ തമ്മിലുള്ള അടിയിൽ ഇടപെടാൻ ശ്രമിക്കുക പോലും ചെയ്യാത്തതിന് പൊലീസിനെതിരെ വൻ വിമർശനം ഉയരുകയാണ്. നോയ്ഡയിലാണ് വൈറലായ ഈ വീഡിയോയിലെ സംഭവം നടന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
രണ്ട് ദിവസം മുമ്പാണ് ഹർദ്ദിക് തിവാരി എന്ന യൂസർ എക്സിൽ (ട്വിറ്ററിൽ) നാല് പെൺകുട്ടികൾ തമ്മിൽ നടുറോഡിൽ വച്ച് വഴക്കും അടിയുമുണ്ടാക്കുന്നതിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പെൺകുട്ടികൾ നടുറോഡിൽ തല്ലുണ്ടാക്കുകയാണ്, പൊലീസുകാരൻ ഇടപെട്ടില്ല, അധികൃതർ എന്ത് ചെയ്യുകയാണ് എന്നും വീഡിയോയുടെ കാപ്ഷനിൽ ചോദിക്കുന്നുണ്ട്. നാല് പെൺകുട്ടികളും രണ്ടായി തിരിഞ്ഞാണ് അടിയുണ്ടാക്കുന്നത്.
@noidatraffic @noida_authority @PoliceNoida @Uppolice
Despite the presence of police, nobody attempted to break up the fight between these girls in the middle of the road. What are the authorities now doing? pic.twitter.com/b7rDtOx7Gs
— HARDIK TIWARI (@user_hardik) April 27, 2024
ഈ സമയത്ത് റോഡിലൂടെ രണ്ട് പൊലീസുകാർ ബൈക്കിൽ വരുന്നുണ്ട്. ഒരാൾ ഇറങ്ങി നിന്ന് എന്താണ് സംഭവിക്കുന്നത് എന്നും നോക്കുന്നുണ്ട്. എന്നാൽ, സംഭവത്തിൽ ഇടപെടുന്നൊന്നും കാണുന്നില്ല. വേറെയും കുറച്ച് പേർ പെൺകുട്ടികളുടെ തല്ലിനും വഴക്കിനും സാക്ഷികളായി റോഡിൽ നിൽപുണ്ട്. അതേസമയം, ഇൻസ്റ്റഗ്രാം റീൽസിലെ കമന്റുകളെ ചൊല്ലിയാണ് ഇവർ വഴക്കിൽ ഏർപ്പെട്ടത് എന്നാണ് വിവരം. വഴക്കുണ്ടാക്കുന്ന ജോഡികൾ സഹോദരികളാണ് എന്നും പറയുന്നു. 9, 10 ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് റഓഡില്‍ തല്ലുണ്ടാക്കിയത്. ഇൻസ്റ്റഗ്രാം റീൽസിലെ കമന്റിനെ ചൊല്ലി ഇരു ടീമുകളും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. അത് സംസാരിക്കാനായി നോയിഡയിലെ ബയോ ഡൈവേഴ്സിറ്റി പാർക്ക്, സെക്ടർ-93 -ൽ വച്ച് കാണാമെന്നും തീരുമാനിക്കുകയായിരുന്നു. എന്നാൽ, പരസ്പരം കണ്ടതോടെ സംസാരിച്ച് തീർക്കുന്നതിന് പകരം സംഭവം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.