പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശാലു കുര്യന്. അഭിനയത്തില്‍ നിന്നും ഒരു ഇടവേളയെടുത്ത താരം എന്ന് തിരിച്ചു വരുമെന്ന ചോദ്യം ആരാധകരില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അതിന് മറുപടി പറഞ്ഞ് കൊണ്ടാണ് ശാലു രംഗത്തെത്തിയത്. താന്‍ അഭിനയിച്ച് കൊണ്ടിരുന്ന പരമ്പര തട്ടീം മുട്ടീയിലെ സഹപ്രവര്‍ത്തകരുടെ ചിത്രം പങ്കിട്ടുകൊണ്ട് ഒരു പോസ്റ്റിലൂടെയാണ് ശാലു മറുപടി നല്‍കിയത്. ചിത്രവും പോസ്റ്റുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഉടനെ തന്നെ മടങ്ങി വരുമെന്നാണ് ശാലുവിന്റെ പോസ്റ്റില്‍ നിന്നും മനസിലാവുന്നത്.
തട്ടീം മുട്ടീം താരങ്ങള്‍ ആയ മനീഷ, മഞ്ജു പിള്ള, മീനാക്ഷി എന്നിവര്‍ക്ക് ഒപ്പമുള്ള ചിത്രമാണ് ശാലു പങ്കിട്ടത്. ‘പെണ്ണുങ്ങളെ നിങ്ങളെ വല്ലതെ മിസ് ചെയ്യുന്നു. നമ്മളുടെ പൊട്ട തമാശകള്‍, ലൂസ് ടോക്സ്, ഷൂട്ടിങ് അങ്ങിനെ എല്ലാം മിസ് ചെയ്യുന്നു. അങ്ങനെ ഞാന്‍ ഇല്ലാതെ നിങ്ങള്‍ അടിച്ചു പൊളിക്കണ്ട. പൂര്‍വ്വാധികം ശക്തയായി ഞാന്‍ തിരിച്ചുവരും’, എന്നും ചിത്രം പങ്കിട്ടുകൊണ്ട് ശാലു കുറിച്ചു.
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമായ ശാലു എന്റെ സത്യാന്വേഷണ പരീക്ഷകളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. താരത്തിന്റെ ചന്ദനമഴ എന്ന പരമ്പരയിലെ വര്‍ഷ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാവാനും ശാലുവിന് കഴിഞ്ഞു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിട്ടവര്‍ക്കെതിരെ കിടിലന്‍ മറുപടി കൊടുത്തും താരം രംഗത്തെത്തിയിരുന്നു.