വിവാഹം ഉറപ്പിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ് യുവയും മൃദുലയും. ഇവരുടെ വിവാഹ നിശ്ചയ ചിത്രം മുതല്‍ വിശേഷ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരങ്ങളുടെ പ്രണയ വിവാഹം ആണെന്നായിരുന്നു ആദ്യം പരന്നത്. എന്നാല്‍ തങ്ങളുടെത് പക്കാ അറേഞ്ചഡ് മാര്യേജാണെന്ന് രണ്ടു പേരും തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോള്‍ വിവാഹത്തിന്റെ തിരക്കിലാണ് താരം. തന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം സഫലമാക്കിയ സന്തോഷം ആണ് നടി പങ്കുവെച്ചത്. മൂക്കുത്തുകയാണ് നടി ഇപ്പോള്‍. ഇതിന്റെ വീഡിയോയും ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ‘ഞാനിപ്പോള്‍ കല്യാണ പര്‍ച്ചേസിന് വന്നിരിക്കുകയാണ്, അപ്പോഴാണ് എന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം സാധിക്കണം എന്ന് തോന്നിയത്. മൂക്കൊന്ന് കുത്തിയാലോ എന്നാണ് ആലോചന. ഒരുപാട് നാളായി ആഗ്രഹം ഉണ്ടായിട്ടും വേദനയോടുള്ള പേടി കൊണ്ടാണ് ഇതുവരെ ചെയ്യാത്തതെന്ന് മൃദുല പറയുന്നു.
ഒപ്പം മൃദുലയുടെ സഹോദരി പാര്‍വ്വതിയും കൂടെ തന്നെയുണ്ട്. ആദ്യം വേദന ഉണ്ടാവുമോ എന്ന് താരം തന്നെ തട്ടാനോട് ചോദിക്കുന്നുണ്ട്. പേടിച്ചുകൊണ്ട് അവസാനം ആ ആഗ്രഹം സഫലമാക്കുകയായിരുന്നു.
പിന്നീട് നടിയുടെ ബഹളം ആയിരുന്നു അവിടെ. ആദ്യം ഉണ്ടായിരുന്ന ധൈര്യം ഒക്കെ പോയി ചെറിയകുട്ടികളെ പോലെ കരയുന്ന മൃദുലയെ ആണ് കാണാന്‍ കഴിഞ്ഞത്.
യുവയും മൃദുലയും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സ്റ്റാര്‍ മാജിക്കിലെ സ്ഥിരം വിരുന്നുക്കാര് ആയിരുന്നു ഇവര്‍. ഇടയ്ക്ക് ഷോയില്‍ ഒന്നിച്ചുള്ള എപ്പിസോഡും ഉണ്ടായിട്ടുണ്ട്. വിവാഹ നിശ്ചയത്തിന് ശേഷം വമ്പന്‍ വരവേല്‍പ്പായിരുന്നു സ്റ്റാര്‍ മാജിക്ക് ഇവര്‍ക്കായി ഒരുക്കിയത്.