മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ ഈ വർഷത്തെ സീസണിലെ മത്സരാർത്ഥികളിൽ ഒരാളായ ജാൺമണിയുടെ കൂടെ രഞ്ജിനി സംസാരിക്കുന്ന വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഏറെ നാളായി ഇരുവരും തമ്മിൽ സൗഹൃദത്തിലാണ് എന്ന് മാത്രമല്ല രഞ്ജിനിയുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് ജാൻമണി. ഇപ്പോൾ ജാൻ മണിയെ കുറിച്ച് രഞ്ജിനി പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
തനിക്ക് ജാൻമണിയെ നന്നായി അറിയാം എന്നും അതുകൊണ്ട് തന്നോട് കള്ളം പറയാൻ പറ്റില്ല എന്നും സത്യസന്ധമായ കാര്യങ്ങൾ പറയണം എന്നും പറഞ്ഞു കൊണ്ടാണ് ഈ ഇൻറർവ്യൂ തുടങ്ങുന്നത്. ബിഗ് ബോസിൽ പങ്കെടുക്കണം എന്നത് ജാൻമണിയുടെ ഏറെ നാളായി ഉള്ള ആഗ്രഹമായിരുന്നു എന്നും പലപ്പോഴും തന്നോട് അത് പറഞ്ഞിട്ടുണ്ട് എന്നുമാണ് രഞ്ജിനി പറയുന്നത്. എന്നാൽ ജാൻമണിയുടെ യഥാർത്ഥ സ്വഭാവം അറിയാവുന്നത് കൊണ്ട് അക്കാര്യം മൈൻഡ് ചെയ്തില്ല എന്നാണ് രഞ്ജിനി പറയുന്നത്. അവസാനം ഇവരെ സഹായിച്ചത് കഴിഞ്ഞ സീസണിലെ ശോഭാ വിശ്വനാഥ ആണ് എന്നും അവർ വഴിയാണ് ബിഗ്ബോസിൽ എത്തുന്നത് എന്നുമാണ് ജാനുമണി പറയുന്നത്.
പക്ഷേ ബിഗ് ബോസ് വീട് പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല എന്നും രണ്ട് ദിവസം കൊണ്ട് തന്നെ ആവേശം എല്ലാം നഷ്ടപ്പെട്ടു എന്നും രതീഷമായി വഴക്ക് കൂടിയതോടെ ബിഗ് ബോസിന് അകത്തെ എല്ലാവരുടെയും ശബ്ദം നഷ്ടപ്പെട്ടിരുന്നു എന്നും പക്ഷേ അവിടെയുള്ള എല്ലാവരോടും തനിക്ക് ഇപ്പോഴും സ്നേഹമാണ് എന്നും എല്ലാവരെയും ഒരുപോലെ പരിഗണിക്കാനാണ് തനിക്കിഷ്ടം എന്നും ജാൻമണി കൂടിച്ചേർക്കുന്നു.
പലപ്പോഴും ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് പോയിട്ടുണ്ട് എന്നും ക്യാപ്റ്റൻസിയുടെ പ്രഷർ നല്ല രീതിയിൽ ഉണ്ടായിരുന്നു എന്നും പിന്നെ അവിടെ പല സാധനങ്ങളും ഉണ്ടായിരുന്നില്ല എന്നും ഭക്ഷണം കഴിക്കുവാൻ ഉപ്പുപോലും അവിടെ ഇല്ലായിരുന്നു എന്നും തനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം സിഗരറ്റ് കിട്ടാത്തതാണ് എന്നും അത് തന്റെ പ്രഷർ കൂടുവാൻ കാരണമായി എന്നുമാണ് ജാൻമണി വ്യക്തമാക്കുന്നത്.