പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി നേടി ആരാധക ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ സാന്ത്വനത്തിന് അധിക സമയം വേണ്ടി വന്നില്ല. ഇന്ന് സാന്ത്വനം ഫാന്‍സ് ആണ് നമ്മുക്ക് ചുറ്റും. സിനിമയെ പോലും വെല്ലുന്ന രംഗളിലൂടെയാണ് പരമ്പര മുന്നേറി കൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണം ആണ് സീരിയലിന് ലഭിക്കുന്നത്.
ഇതില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം ആണ് നല്‍കുന്നത്.
സ്ക്രീനിന് അകത്തും പുറത്തും ഇവര്‍ ഒരു കുടുംബത്തെ പോലെയാണ് കഴിയുന്നത്. ഇതിനിടെ ലൊക്കേഷനില്‍ വെച്ചുള്ള വീഡിയോ പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട്. ഇതില്‍ അച്ചു എന്ന കണ്ണന് ആണ് കുടുതലും വീഡിയോകള്‍ പങ്കുവെയ്ക്കാര്‍. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഒരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് അച്ചു.
അഭിനയത്തിലേക്ക് എത്തും മുന്‍പേ താന്‍ കണ്ട സ്വപ്നം യാഥാര്‍ഥ്യം ആയതിനെ കുറിച്ചാണ് അച്ചു പറയുന്നത്. വിശദമായി വായിക്കാം!
ഓര്‍മ്മവച്ച കാലം മുതലേ സിനിമ മാത്രമാണ് എന്നെ സ്വാധീനിച്ചത്.. അതുകൊണ്ടുതന്നെ നാട്ടിലെ യുവാക്കള്‍ നടത്തിയ പല പ്രവര്‍ത്തനങ്ങളിലും ഞാന്‍ പങ്കെടുത്തിരുന്നില്ല.. എല്ലാരെയും കാണുമ്പോള്‍ ചിരിക്കും സംസാരിക്കും എന്നതല്ലാതെ അവര്‍ക്കിടയിലേക്ക് ഞാന്‍ ഇറങ്ങി ചെന്നിരുന്നില്ല..
എന്റെ മൂന്ന് പ്രിയപ്പെട്ട സുഹൃത്തുക്കളും സ്വപ്നങ്ങളുമായി ഞാന്‍ ഒതുങ്ങി കൂടിയിരുന്നു.. ഞങ്ങള്‍ നാലുപേരും ഇപ്പോള്‍ നാല് സ്ഥലങ്ങളിലാണ്, നാല് വ്യത്യസ്തമായ ജോലികള്‍ ചെയ്യുന്നു.. അന്നും ഇന്നും അയിരൂറിനെ ചേര്‍ന്നുനില്‍ക്കുന്ന ഒരുപാട് ചേട്ടന്മാര് ഉണ്ട്. അവരില്‍ പലരും അന്നുമുതലേ എന്നോട് ചോദിക്കുന്നതാണ്, നിങ്ങള്‍ എന്താ മാറി നില്‍ക്കുന്നത് എന്ന്..
അതിനന്നും ഉത്തരമില്ല ഇന്നും ഉത്തരമില്ല.. അസിസ്റ്റന്റ് ഡയറക്ടറായി കയറിയതിനു ശേഷം നാട്ടില്‍ അങ്ങനെ അധികം ഒന്നും നില്ക്കാന് സമയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, നാട്ടിലെ പുരോഗമന പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഞാന്‍ ഇല്ലായിരുന്നു.. എന്നിട്ടും ചേട്ടന്മാര് എന്നെ സപ്പോര്‍ട്ട് ചെയ്യുന്നു..
പ്ലസ് ടു പഠിച്ചു കൊണ്ടിരുന്ന സമയത്ത് വീടിനു മുന്നിലെ റോഡില്‍ ഒരു പോസ്റ്റിന്റെ മുകളില്‍ വിജയ് അണ്ണന്റെ ഞാന്‍ തന്നെ ഫോട്ടോസ് ഒട്ടിച്ച് ക്രിയേറ്റ് ചെയ്ത ഒരു ഫ്ലക്സ് വെച്ചിട്ടുണ്ട്.. പിന്നെ അഭിനയം തലയ്ക്കുപിടിച്ചതിനുശേഷം എന്റെ നാട്ടില്‍ എന്റെ ഫ്ലക്സ് ഉയരുന്നതായി ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്..
ശരിക്കും ആ സ്വപ്നം സഫലമായി.. അയിരൂരിലെ ചേട്ടന്മാരുടെ ഈ സപ്പോര്‍ട്ടിന്..എല്ലാവരോടും… ഒരുപാട് സ്നേഹം. താരം കുറിച്ചു.