പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട് കൂടെ കൂട്ടിയ സ്വന്തനം ഇന്ന് വിജയകുതിപ്പില്‍ എത്തിയിരിക്കുകയാണ്. മലയാള മനസില്‍ ചെറിയ സ്ഥാനമൊന്നുമല്ല പരമ്പരക്ക് കൊടുത്തത്. ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര കടന്ന് പോവുന്നത്. പ്രണയവും അടിയും പിണക്കവും എല്ലാം ഇതില്‍ വേണ്ടവിധത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാലത്ത് സ്ക്രീനില്‍ നിറഞ്ഞ് നിന്നിരുന്ന കണ്ണീര് കഥാപാത്ര കഥകള്‍ പൊളിച്ചടക്കി കൊണ്ടായിരുന്നു സ്വന്തനത്തിന്റെ വരവ്.
സീരിയലിലെ അഭിനേതാക്കളെ കണ്ടെത്തുന്നതിലും ഇവര്‍ ഒട്ടും പിന്നിലായിരുന്നില്ല. പരമ്പരയിലെ എല്ലാവരും നല്ല അഭിനയം തന്നെയാണ് കാഴ്ച്ചവെക്കുന്നത്. ഒരു കൂട്ടുകുടുംബവും അതിനകത്തുള്ള സ്നേഹവും സഹകരണവും കുഞ്ഞു പിണക്കങ്ങളും പരിഭവവും എല്ലാം ആണ് സ്വാന്തനത്തിന്റെ ഉള്ളടക്കം.
ഇപ്പോള്‍ സീരിയലില്‍ പ്രണയ നിമിഷങ്ങളാണ് അരങ്ങേറുന്നത്. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ശിവനും അഞ്ജലിയും ഒന്നിക്കാനുള്ള എല്ലാ സൂചനകളും കാണുന്നുണ്ട്. പരസ്പരം മനസില്‍ ഇഷ്ടം വെച്ച് നടക്കുന്ന ഇവര്‍ അത് തുറന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ വൈകാതെ തന്നെ പ്രണയം അറിയിക്കാനുള്ള സാധ്യത ഏറെയാണ്.
യൂത്ത് പോലും ഏറ്റെടുത്ത സീരിയലിന്റെ ഓരോ എപ്പിസോഡ് കാണാനും പ്രേക്ഷകര്‍ക്ക് അല്‍പ്പം ആകാംഷം കൂടുതലാണ്. കഴിഞ്ഞ ദിവസം ശിവനും അഞ്ജലിയും കല്യാണത്തിന് പോവുന്നതും അപകടത്തില്പ്പെടുന്നതെല്ലാം കാണിച്ചിരുന്നു. വീട്ടില്‍ എത്തിയ ഇവര്‍ സ്നേഹത്തോടെയും സഹകരണത്തോടെയും തന്നെയാണ് നില്‍ക്കുന്നത്.
സംഭവം അറിഞ്ഞ അഞ്ജലിയുടെ വീട്ടുക്കാര് ശിവന്റെ വീട്ടുക്കാരെ തള്ളിപറയുകയാണ് ചെയുന്നത്. അപകടം പറ്റിയതും ഇവിടെ സ്വാന്തനം വീട്ടുക്കാരുടെ തെറ്റാണെന്നും അഞ്ജലിയുടെ അമ്മ പറയുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം എതിര്‍ത്തും അഞ്ജലി അമ്മയുടെ മുന്നില്‍ സംസാരിക്കുന്നുണ്ട്. പരമ്പരയുടെ പ്രെമോ വീഡിയോയില്‍ നിന്നാണ് ഈ കാര്യങ്ങള്‍ പുറത്തുവന്നത്.
ഇതിനിടെ ശിവന് തന്റെ ഭാര്യക്ക് കിടക്ക വിരിക്കുന്നതും മരുന്ന്കൊടുക്കുന്നതെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കുണ്ടായ അപകടത്തിന് പിന്നില്‍ അപര്‍ണയുടെ വീട്ടുക്കാരാണെന്നും തെളിഞ്ഞിരുന്നു.
ഇനി എന്തൊക്കയാണ് സീരിയലില്‍ അരങ്ങേറുക എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.