ബിഗ് ബോസ് സീസണ് മൂന്നിലെ വിന്നറെ അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വൈകാതെ തന്നെ വിജയിയെ പ്രഖ്യാപിക്കും എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബിഗ്ബോസ് മത്സരാര്ഥികളില് ഒരാളാണ് ഋതു മന്ത്ര. ഗായികയും മോഡലുമൊക്കെയായി തിളങ്ങിയ ശേഷമാണ് ഋതു ബിഗ് ബോസിലേക്ക് വരുന്നത്. 2018 ല്‍ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ മത്സരിച്ചിരുന്നു ഋതു. നിരവധി ബ്രാന്‍ഡുകളുടെ പരസ്യത്തിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട് ഋതു. റെഡ് ഗ്രീന്‍ ബ്ലൂ, ഉയരെ, കുമ്പാരീസ്, റോള്‍ മോഡല്‍സ്, ഓപ്പറേഷന് ജാവ തുടങ്ങിയ സിനിമകളിലും ഋതു അഭിനയിച്ചിട്ടുണ്ട്.
ഷോയില്‍ നിന്നും പുറത്ത് വന്ന താരം സോഷ്യല്‍ മീയയിലും സജീവം ആവുകയായിരുന്നു. ഇതിനിടെ ഋതുവിന്റെ കാമുകന് എന്ന് പറഞ്ഞാണ് ജിയ ഇറാനി രംഗത്ത് വന്നത്. ഋതുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ജിയ എത്തിയത്. എന്നാല്‍ തനിക്ക് ഒരാളെ ഇഷ്ടമാണെന്നും , പുറത്ത് എത്തുമ്പോഴേക്കും ആ പ്രണയം അവിടെ ഉണ്ടാവുമോ എന്ന് അറിയില്ലെന്നും ഋതു ഒരിക്കല്‍ ഷോയില്‍ വെച്ച് പറഞ്ഞിരുന്നു.
ജിയ ഫോട്ടോകള്‍ ഇട്ട് തകര്‍ക്കുമ്പോഴും ഇതിനോട് ഇതുവരെ ഋതു പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഋതു പങ്കുവെച്ച പുതിയൊരു വീഡിയോ ശ്രദ്ധേയമാവുകയാണ്. ‘ജീവിതത്തില്‍ ഒരിക്കലും ആരെയും കുറ്റപ്പെടുത്തരുത്. നല്ല ആളുകള്‍ നിങ്ങള്‍ക്ക് സന്തോഷം നല്കുന്നു. മോശം ആളുകള്‍ നിങ്ങള്‍ക്ക് ഒരു പാഠം നല്കുന്നു, മികച്ച ആളുകള്‍ നിങ്ങള്‍ക്ക് ഓര്‍മ്മകള്‍ നല്കുന്നു’, എന്നാണ് ഋതു പോസ്റ്റ് ചെയ്ത വീഡിയോയില്‍ എഴുതി കാണിക്കുന്നത്. ‘ഒരു നല്ല ദിവസം ആശംസിക്കുന്നു ഫോക്ക്സ്’ എന്ന് കുറിച്ചുകൊണ്ടാണ് ഋതു മന്ത്ര ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.