സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ് ബഷീർ ബഷിയേയും കുടുംബത്തേയും.യൂട്യൂബ് ചാനലിലൂടെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും താരങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇതിന് പുറമേ ബിസിനസിലും സജീവമാണ് ബഷീര്‍. അതിലേറ്റവും ശ്രദ്ധേയമായത് നിറം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ബഷീര്‍ പുറത്തിറക്കിയ ക്രീമാണ്.അതേ സമയം ബിബി ക്രീം എന്ന് പേരിട്ടിരിക്കുന്ന ക്രീമിന്റെ പരസ്യം ചെയ്യുന്നത് ബഷീറിന്റെ ഭാര്യമാരാണെന്നുള്ളതാണ് ശ്രദ്ധേയം. ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയുടെ മുഖത്ത് തന്നെ പരീക്ഷണമായി ക്രീം തേക്കുകയും അതിലുണ്ടായ മാറ്റത്തെ കുറിച്ച് പറയുകയും ചെയ്തിരുന്നു. അതുപോലെ രണ്ടാമത്തെ ഭാര്യയും ഇതുപയോഗിക്കുന്നുണ്ട്.
ക്രീം ഉപയോഗിക്കുന്നതിന് മുന്‍പുള്ള സുഹാനയുടെ മുഖവും അതിന് ശേഷം വന്ന മാറ്റത്തെ കുറിച്ചുമൊക്കെ പുതിയൊരു വീഡിയോയില്‍ താരങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ ബഷീറിന്റെ സുഹൃത്തുക്കളും സോഷ്യല്‍ മീഡിയ ഇന്ഫ്ളുവന്സര്മാരായിട്ടുള്ളവരുമൊക്കെ ഇതിന് പിന്തുണയുമായി വരികയും ചെയ്തു. എന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ ഇതിന്റെ വിലയെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വരുന്നത്.ചിലര്‍ ഇതിന് റേറ്റ് കൂടുതലാണെന്നും എല്ലാവര്ക്കും വാങ്ങി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നുമൊക്കെ പറയുന്നുണ്ട്. എന്നാല്‍ പ്രൊഡക്ടിന്റെ ഗുണനിലവാരം അനുസരിച്ചുള്ള വിലയാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്തായാലും ഭാര്യമാര്‍ തന്നെ ഉപയോഗിക്കുന്നു എന്ന തെളിവുമായി വന്നതോടെ ബഷീറിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്.