പ്രേക്ഷകര്‍ ഒപ്പത്തിനൊപ്പം നിന്ന് ആഘോഷമാക്കുന്ന ഷോ ആണ് ഉടന്‍ പണം. ആദ്യ ഭാഗം പോലെ പരിപാടിയുടെ പിന്നെ വന്ന ഷോയും തകര്‍പ്പന്‍ തന്നെയാണ്. ഡെയ്ന്‍ ഡേവിസിന്റെ മാസ് ഡയലോഗും മീനാക്ഷിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സും കൂടുംമ്പോള്‍ പരിപാടി കിടിലന്‍ എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ശരിക്കും ആസ്വദിച്ച് തന്നെയാണ് ഉടന്‍ പണം ആരാധകര്‍ കാണുന്നത്.
ഷോയില്‍ വരുന്നവര്‍ക്ക് മീനുവിന്റെയും ഡെയ്നിന്റെ സപ്പോട്ടും ഉണ്ടാവാറുണ്ട്. ഒരു മത്സരാര്‍ത്ഥികളെയും ഇവര്‍ നിരാശരാക്കി വിട്ടിട്ടില്ല എന്നതും ഷോയിന്റെ വലിയ പ്രത്യേകത തന്നെയാണ്. പരിപാടിയോടൊപ്പം അത് കിടിലന്‍ ആക്കുന്ന മീനാക്ഷിയെയും ഡെയ്നിനെയും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത നായിക നായകന് എന്ന റിയാലിറ്റി ഷോയിലൂടൊണ് മീനാക്ഷി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാകുന്നത്. എന്നാല്‍ സിനിമാ മേഘലയില്‍ സജീവമായ നടന് കൂടിയാണ് ഡെയിന്‍. തങ്ങളുടേതായ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട താരങ്ങള്‍ ഉടന്‍ പണത്തിലൂടെ ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.
ആദ്യ ഭാഗങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഉടന്‍ പണം അവതരണശൈലി. ചോദ്യങ്ങളും ഉത്തരവും കൂടാതെ ഡാന്‍സും പാട്ടുമൊക്കെ വേദിയില്‍ അരങ്ങേറാറുണ്ട്. മീനാക്ഷിയും ഡെയിനുമാണ് ഇതില്‍ ജോഡികളായും എത്താര്‍. ഇവരുടെ പെര്‍ഫോമന്‍സ് കണ്ട് രണ്ടുപേരും പ്രണയത്തിലാണെന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതിനിടെ ഇവര്‍ ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ഇവര്‍ പ്രണയത്തിലാണെന്ന സംശയവും ആരാധകര്‍ക്കിടെ ചര്‍ച്ചയായി. എന്നാല്‍ ഇതിനെല്ലാം മറുപടി പറഞ്ഞിരിക്കുകയാണ് താരങ്ങള്‍, വേദിയില്‍ വെച്ചാണ് ആരാധകരുടെ സംശയമെല്ലാം മീനാക്ഷിയും ഡെയിനും തീര്‍ത്ത് കൊടുത്തത്.
മീനാക്ഷിയുടേയും ഡെയ്ന്റേയും മാതാപിതാക്കള്‍ എത്തിയ എപ്പിസോഡിലായിരുന്നു ഇവരോട് ഈ ചോദ്യം എടിഎം ചോദിച്ചത്. ഡെയ്ന്‍ ഡേവിസും മീനാക്ഷിയും രഹസ്യമായി പ്രണയത്തിലാണോ എന്നായിരുന്നു ചോദ്യം. എന്നാല്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു താരങ്ങളുടെ മറുപടി. ഇതോടെ ആരാധകരുടെ സംശയവും തീര്‍ന്നു.