Film News

സാഹസികത ഒട്ടുമില്ലാത്ത ഒരു ബോറിംഗ് റൈഡര്‍ ആണ് താന്‍, മറ്റു വണ്ടികളെ ഓര്‍ത്ത് അമ്മയ്ക്കും ചേട്ടനും പേടിയാണ്; മഞ്ജു വാര്യര്‍

മലയാളത്തിന്റെ പ്രിയ താരമായ മഞ്ജു വാര്യര്‍ കുറച്ച് നാളുകള്‍ക്ക് മുന്നേ ടൂ വീലര്‍ ലൈസന്‍സ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ താരം ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കിയിരുന്നു.

- Advertisement -

ഇപ്പോഴിത തന്റെ ഡ്രൈവിങ് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യര്‍. മോട്ടോര്‍ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി.

മോശമില്ലാതെ വണ്ടി ഓടിക്കുമെങ്കിലും തന്നെ ഒറ്റയ്ക്ക് വണ്ടിയുമായി പുറത്തുവിടാന്‍ അമ്മയ്ക്കും സഹോദരനും പേടിയാണെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

‘വലിയ കുഴപ്പമില്ലാതെ വണ്ടിയോടിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ ഒറ്റയ്ക്ക് വണ്ടിയുമായി വിടാന്‍ അമ്മക്കും ചേട്ടനും പേടിയാണ്. റോഡിലൂടെ വേഗത്തില്‍ പോകുന്ന മറ്റുവാഹനങ്ങളെ ഓര്‍ത്തിട്ടാണ് പേടി. ഓവര്‍ടേക്ക് ചെയ്യണമെന്ന ചിന്ത ഒഴിവാക്കി എല്ലാവരും പതുക്കെ പോകണം,’ മഞ്ജു പറഞ്ഞു.

സാഹസികത ഒട്ടുമില്ലാത്ത ഒരു ബോറിംഗ് റൈഡര്‍ ആണ് താനെന്നും മഞ്ജു പറയുന്നു. അതാണ് നല്ലതെന്നാണ് തന്റെ വിശ്വാസമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

അതേസമയം ‘വെള്ളരിക്കപട്ടണ’മാണ് റിലീസിനൊരുങ്ങുന്ന മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം. സൗബിന്‍ ഷാഹിര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാര്‍ ആണ്.

സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയരും അണിനിരക്കുന്ന ചിത്രം മാര്‍ച്ച് 24ന് തിയേറ്ററുകളില്‍ എത്തും.

Abin Sunny

Recent Posts

നടന്ന കാര്യങ്ങൾക്ക് ഇതിനോടകം തന്നെ പുള്ളിക്കാരൻ പരമാവധി അനുഭവിച്ചുകഴിഞ്ഞു, അതുകൊണ്ട് അദ്ദേഹത്തിൻ്റെ കണ്ണീരിനും ദൈവത്തിൻ്റെ അടുത്ത് വാല്യൂ ഉണ്ടാവും – പവി കെയർ ടേക്കർ സിനിമയുടെ രസകരമായ റിവ്യൂ ഇങ്ങനെ

ഒരുകാലത്തു മലയാളം സിനിമയിൽ ഏറെ ആരാധകർ ഉണ്ടായിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ദിലീപ്. മലയാളത്തിൽ സാക്ഷാൽ മമ്മൂട്ടിക്കും മോഹൻലാലിനും വരെ…

44 mins ago

മറുപടി പറയാൻ പോലും ലാലേട്ടന് കോൺഫിഡൻസ് ഇല്ലാതായി.ചില ഡയലോഗ് പറയാൻ പോലും ബുദ്ധിമുട്ടി,കാരണം എന്താണ്?

കഴിഞ്ഞ ബിഗ്ബോസ് എപ്പിസോഡിൽ മോഹൻലാലിന്റെ പെർഫോമൻസിനെ കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.പൊതുവെ പ്രമോ പുറത്ത് വന്നാൽ വീക്കെന്റ്…

5 hours ago

ദിലീപ് സിനിമയുടെ കൂതറ വര്‍ക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ലെന്നും പരാതി,കുറിപ്പുമായി ആര്‍ട് ഡയറക്ടര്‍

ദിലീപ് ആരാധകർ വലിയ പ്രതീക്ഷയോടെ കാണുന്ന സിനിമയാണ് പവി കെയര്‍ ടേക്കര്‍' എന്ന സിനിമ,ഇത് കഴിഞ്ഞ ദിവസം മുതല്‍ തിയേറ്ററുകളിലേക്ക്…

6 hours ago

ഉരച്ച് കളയുന്ന തീപ്പെട്ടി കൊള്ളിയായിട്ടേ എനിക്ക് സിജോയെ തോന്നിയുള്ളൂ.ജിന്റോ പറഞ്ഞതിൽ ഞെട്ടി സഹമത്സരാർഥികൾ

ബിഗ്ബോസിൽ അസി റോക്കിയുടെ മർദനം കൊണ്ട് പുറത്ത് പോയ സിജോ കസിജ ദിവസമായിരുന്നു തിരിച്ചു വന്നത്.ഇപ്പോൾ ഇതാ സിജിയുമായി ബന്ധപ്പെട്ട…

7 hours ago

നിന്റെ ആ മുഖം വെച്ചുള്ള ഗോഷ്ടി മോഹൻലാലിനോട് വേണ്ട.ബി​ഗ് ബോസ് ചരിത്രത്തിൽ ലാലേട്ടനോട് ബഹുമാനമില്ലാതെ പെരുമാറിയ ഒരേയൊരാൾ ആണ് ജാസ്മിൻ

ഓരോ ദിവസം കൂടുന്തോറും വലിയ സംഭവ വികാസമാണ് ബിഗ്ബോസ് ഹൗസിൽ നടക്കുന്നത്.ഇപ്പോൾ ഇതാ ജാസ്മിൻ മോഹൻലാലിനോട് ബഹുമാനക്കുറവ് കാണിച്ചെന്നും പ്രേക്ഷകർ…

8 hours ago

20000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി ജയിക്കും.കാരണം ഇതൊക്കെയാണ്,ഈഴവ, നായര്‍ വോട്ടുകളെല്ലാം സുരേഷ് ഗോപിക്ക്.

തൃശൂരിലും തിരുവനന്തപുരത്തും അക്കൗണ്ട് തുറക്കാനാകും എന്ന പ്രതീക്ഷയില്‍ ഉറച്ചു നിൽക്കുകയാണ് ബിജെപി.ഈഴവ, നായര്‍ വോട്ടുകളില്‍ നല്ലൊരു ശതമാനവും സുരേഷ് ഗോപിക്കൊപ്പമാണ്…

9 hours ago