Celebrity news

ദിലീപ് സിനിമയുടെ കൂതറ വര്‍ക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ലെന്നും പരാതി,കുറിപ്പുമായി ആര്‍ട് ഡയറക്ടര്‍

ദിലീപ് ആരാധകർ വലിയ പ്രതീക്ഷയോടെ കാണുന്ന സിനിമയാണ് പവി കെയര്‍ ടേക്കര്‍’ എന്ന സിനിമ,ഇത് കഴിഞ്ഞ ദിവസം മുതല്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. എല്ലായിടത്ത് നിന്നും പോസിറ്റീവ് പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. അതേ സമയം ഇതിന് മുന്‍പ് റിലീസ് ചെയ്ത തങ്കമണി എന്ന ദിലീപ് ചിത്രത്തെ പറ്റിയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്.രതീഷ് രഘുനാഥന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് തങ്കമണി. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ ആര്‍ട് വര്‍ക്കിനെ പരിഹസിച്ചു കൊണ്ട് ഒരു യൂട്യൂബര്‍ രംഗത്ത് വന്നിരുന്നു.സിനിമയുടേത് കൂതറ വര്‍ക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ലെന്നും തുടങ്ങി പരിഹാസരൂപേണയാണ് ഒരാള്‍ തങ്കമണി സിനിമയെ കൡയാക്കിയത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടറായ മനു ജഗദ്.

- Advertisement -

മനു ജഗത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം,തങ്കമണി എന്ന സിനിമയ്ക്കു വേണ്ടി ഞാനും എന്റെ സഹപ്രവര്‍ത്തകരും കൂടി എനിക്കനുവദിച്ചു കിട്ടിയ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മാക്‌സിമം ചെലവ് കുറച്ചു ചെയ്ത തങ്കമണി എന്ന ടൗണ്‍ ഷിപ്പ്. ചെയ്യുന്ന തൊഴിലിനോട് കഴിയുന്നതും നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്.
സമയവും, സാമ്പത്തികവും, കാലാവസ്ഥയും പ്രതികൂലമാവുന്ന സാഹചര്യത്തിലും പെര്‍ഫെക്ഷന് പ്രാധാന്യം കൊടുത്തു തന്നെയാണ് ചെയ്യാറ്. കാലഘട്ടം കൂടി അടയാളപ്പെടുത്തേണ്ട നിര്‍മിതി ആയതുകൊണ്ട് തെറ്റുകള്‍ വരാം. അത് ചൂണ്ടി കാണിക്കുന്നതും നല്ല കാര്യമാണ് സ്വീകാര്യവും ആണ്.എന്നുവെച്ച് വിമര്‍ശനം ഒരു തൊഴിലാക്കി ആരെയും എന്തിനെയും ഏതു രീതിയിലും ഉണ്ടാക്കാം എന്നാവരുത്. ഇതൊക്കെ കൂതറ വര്‍ക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ലെന്നും പറയുന്ന കേട്ടു. കുറെ വര്‍ഷത്തെ കഠിനാധ്വാനം ആണ് ഇന്നീ നിലയില്‍ നില്‍ക്കാന്‍ പറ്റുന്നത്.അങ്ങനെ നീ പറയുമ്പോഴേക്കും അനുവദിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. നിനക്ക് മനസ്സിലാകില്ല. എന്റെയൊപ്പം വിയര്‍പ്പൊഴുക്കിയ കുറേപ്പേരുണ്ട്. അവരുടെയൊക്കെ വിഷമം കണ്ടില്ലെന്നു വെയ്ക്കാന്‍ പറ്റില്ലെന്നുമാണ്’, മനു ജഗദ് പറയുന്നത്.

Anusha

Recent Posts

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

10 mins ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

34 mins ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

1 hour ago

അശ്വന്ത് കൊക്ക് വീണ്ടും വിവാദത്തിൽ, റിവ്യൂവർക്കെതിരെ പരാതി നൽകി നിർമാതാവ് സിയാദ് കോക്കർ

മലയാളത്തിലെ അറിയപ്പെടുന്ന സിനിമ റിവ്യൂവർമാരിൽ ഒരാൾ ആണ് അശ്വന്ത് കൊക്ക്. ഇദ്ദേഹം ചെയ്ത ഏറ്റവും പുതിയ ഫിലിം റിവ്യൂ മാരിവില്ലിൻ…

2 hours ago

നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം, നടന്റെ മൂക്ക് തകർന്നു, അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി മടങ്ങി വരികയായിരുന്നു, ആക്രമണത്തിനുള്ള കാരണം ഇതാണ്

കന്നട സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ചേതൻ ചന്ദ്ര. ഇദ്ദേഹത്തിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്…

2 hours ago

മമ്മൂട്ടി – പ്രിത്വിരാജ് ചിത്രം, കഥ രണ്ടുപേരും കേട്ടു, ഇഷ്ടപ്പെട്ടു, പക്ഷേ നടക്കാൻ സാധ്യത കുറവ് – കാരണമായി പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ

മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇരുവരും ഒരേയൊരു സിനിമയിൽ മാത്രമാണ് ഒരുമിച്ച്…

2 hours ago