Film News

ഒടുവിൽ അപർണ ദാസിന്റെയും ദീപക് പറമ്പോലിൻ്റെയും പ്രണയകഥ പുറത്ത്, ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി അപർണ ദാസ്. അതുപോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ദീപക് പറമ്പോൽ. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്ത കഴിഞ്ഞമാസം മാത്രമായിരുന്നു പുറത്തുവന്നത്. രണ്ടുദിവസങ്ങൾക്കു മുൻപായിരുന്നു ഇരുവരും വിവാഹിതരായത്. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. മലയാള സിനിമ പ്രേക്ഷകർക്കും തമിഴ് സിനിമ പ്രേക്ഷകർക്കും ഒരുപോലെ ഞെട്ടൽ ആയിരുന്നു ഇരുവരും തമ്മിലുള്ള പ്രണയവാർത്ത പുറത്തുവന്നപ്പോൾ ഉണ്ടായത്.

- Advertisement -

അതേസമയം എന്നുമുതലാണ് ഇവരുടെ പ്രണയം തുടങ്ങിയത് എന്ന കാര്യത്തിൽ ഇതുവരെ ഒരു അനിശ്ചിതത്വം ഉണ്ടായിരുന്നു. ഇപ്പോൾ ഈ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. വിനീത് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. മനോഹരം എന്ന സിനിമയിൽ ഇവർ മൂന്നുപേരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിൽ നായകനായി എത്തിയത് വിനീത് ശ്രീനിവാസനായിരുന്നു. നായികയായി എത്തിയത് അപർണ ദാസ് ആയിരുന്നു. ഈ സിനിമയിൽ ഒരു ചെറിയ വില്ലൻ വേഷം പോലത്തെ കഥാപാത്രമാണ് ദീപക് ചെയ്തത്. ഒടുവിൽ യഥാർത്ഥ ജീവിതത്തിൽ വില്ലനും നായികയും തമ്മിൽ ഒന്നിക്കുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

“മനോഹരം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. സിനിമയുടെ പ്രമോഷന് പോകുന്ന സമയത്താണ് ഞാനും ബേസിലും ഇത് കയ്യോടെ പിടിക്കുന്നത്. അപ്പോഴും അവർ അത് ഞങ്ങളോട് സമ്മതിച്ചിട്ടില്ല. ഞങ്ങൾക്ക് ചെറിയ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് അനുഭവപ്പെട്ടു. ചെറിയ ചില സൂചനകൾ ഒക്കെ കിട്ടി. നാട്ടുകാർ എന്നൊക്കെ പറയുമെങ്കിലും എനിക്ക് ഇതിൽ ഒരു സ്കില്ല് ഉണ്ട്” – വിനീത് ശ്രീനിവാസൻ പറയുന്നു.

അതേസമയം മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് വിനീത് ശ്രീനിവാസൻ തന്നെ സംവിധാനം ചെയ്ത നിരവധി സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. എന്തായാലും നിരവധി ആരാധകരുടെ ഹൃദയം ആണ് അപർണ ദാസ് തകർത്തത് എന്നാണ് ആരാധകർ പറയുന്നത്. അപ്പുവിനെ ദീപം നല്ല രീതിയിൽ നോക്കിയാൽ മതിയായിരുന്നു എന്നൊക്കെയാണ് ഇപ്പോൾ അപർണ ആരാധകർ പ്രാർത്ഥിക്കുന്നത്.

Athul

Recent Posts

ഗബ്രി ജാസ്മിന്‍ കോംബോയെക്കുറിച്ചും മണിക്കുട്ടന്‍.കുറ്റം പറയാൻ പറ്റില്ല.മത്സരാര്‍ത്ഥി ആയപ്പോഴാണ് മനസിലായത്;മണിക്കുട്ടൻ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോ ആണ് ബിഗ്ബോസ്.ഇപ്പോഴിതാ വിവാദങ്ങള്‍ നിറയുമ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് മണിക്കുട്ടന്‍. ബിഗ് ബോസ് ഓരോ സീസണും…

20 mins ago

സൗത്ത് ഇന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണ്… വംശീയ പരാമർശം നടത്തി സാം പിട്രോഡ

കിഴക്കൻ രാജ്യങ്ങളിലെ ഇന്ത്യക്കാർ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും പരാമർശിച്ച് കോൺഗ്രസ് നേതാവ് സാം പിട്രോഡ വലിയ വിവാദം സൃഷ്ടിച്ചു.…

47 mins ago

ബൈക്ക് ഓടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമാണ് ബോൾഡ്‌നെസ്സ് അല്ല.വെടിവഴിപാടിന് ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് പത്ത് ലക്ഷമായി

മലയാളികൾക്ക് സുപരിചിതമായ താരമാണ് അനുമോൾ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ നടിയെ അഭിനന്ദിച്ചുകൊണ്ടും മോശമായ രീതിയിലും…

1 hour ago

ദിൽഷക്ക് വേണ്ടി റോബിൻ കളിച്ചത് പോലെ ജാസ്മിന് വേണ്ടി ഗബ്രി ഇറങ്ങും.മറുപടി ഇതാണ്

ബിഗ്ബോസ് സീസൺ 6ൽ വലിയ രീതിയിൽ ചർച്ച ആയ രണ്ട് പേരാണ് ജാസ്മിൻ ഗബ്രി.കഴിഞ്ഞ ആഴ്ച ആയിരുന്നു ഗബ്രി എവിക്റ്റ്…

2 hours ago

ബീഫ് തിന്നുന്ന രാമൻ?രൺബീറിനും സായ് പല്ലവിക്കുമെതിരെ ഹേറ്റ് ക്യാമ്പയിനുമായി ഹിന്ദുത്വ പേജുകൾ

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാമനായി ബോളിവുഡ് താരം രൺബീർ കപൂറും,…

3 hours ago

ഞാൻ ഇനി കല്യാണം കഴിക്കുന്നത് നിർത്തി.മമ്മൂട്ടിയുടെ ചോദ്യത്തിനു ദിലീപിന്റെ മറുപടി.വൈറൽ ആയി വീഡിയോ

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്.…

4 hours ago