Film News

നടന്ന കാര്യങ്ങൾക്ക് ഇതിനോടകം തന്നെ പുള്ളിക്കാരൻ പരമാവധി അനുഭവിച്ചുകഴിഞ്ഞു, അതുകൊണ്ട് അദ്ദേഹത്തിൻ്റെ കണ്ണീരിനും ദൈവത്തിൻ്റെ അടുത്ത് വാല്യൂ ഉണ്ടാവും – പവി കെയർ ടേക്കർ സിനിമയുടെ രസകരമായ റിവ്യൂ ഇങ്ങനെ

ഒരുകാലത്തു മലയാളം സിനിമയിൽ ഏറെ ആരാധകർ ഉണ്ടായിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ദിലീപ്. മലയാളത്തിൽ സാക്ഷാൽ മമ്മൂട്ടിക്കും മോഹൻലാലിനും വരെ ബോക്സ് ഓഫീസിൽ കോമ്പറ്റീഷൻ നൽകിയ താരങ്ങളിൽ ഒരാൾ ആയിരുന്നു ഇദ്ദേഹം. വെക്കേഷൻ സീസൺ എന്നാൽ ദിലീപ് സിനിമ നിർബന്ധമായിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിലെ ഫാമിലികൾക്ക്. അത്രത്തോളം പ്രിയപ്പെട്ടത് ആയിരുന്നു ഇദ്ദേഹത്തിൻറെ സിനിമകൾ മലയാളികൾക്ക്.

- Advertisement -

എന്നാൽ ഇദ്ദേഹത്തിൻറെ സിനിമകളുടെ നിലവാരം കൺസിസ്റ്റൻറ് ആയി കുറഞ്ഞു വന്നതും ഇദ്ദേഹത്തിൻറെ സിനിമകളിൽ ഉണ്ടായിരുന്ന താരങ്ങൾ എല്ലാം നമ്മളെ വിട്ടു പോയതും ഇദ്ദേഹത്തിന് തിരിച്ചടിയായി മാറി. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് പവി കെയർടേക്കർ. നടനും സംവിധായകനുമായ വിനീത് കുമാർ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ഫീൽ ഗുഡ് എന്റർടൈനർ ആണ് ചിത്രം. കഴിഞ്ഞദിവസം മലയാള സിനിമയിലെ വിവാദ റിവ്യൂവർമാരിൽ ഒരാളായ അശ്വന്ത് കൊക്ക് സിനിമയുടെ റിവ്യൂ നടത്തിയിരുന്നു. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് സിനിമ ഇഷ്ടമായില്ല എന്നും എന്നാൽ സിനിമാ തിയേറ്ററിൽ ഒരുപാട് കുടുംബ പ്രേക്ഷകരും സ്ത്രീകളും കുട്ടികളെ കയ്യടിച്ചു സ്വീകരിക്കുന്നത് കണ്ടു എന്നുമാണ്. അതായത് സിനിമയുടെ ഏറ്റവും വലിയ ടാർഗറ്റ് ഓഡിയൻസ് ആയ സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽ സിനിമ വിജയിച്ചു എന്നർത്ഥം. ഇപ്പോൾ സിനിമയുടെ മറ്റൊരു രസകരമായ റിവ്യൂ ആണ് ശ്രദ്ധ നേടുന്നത്.

ഫേസ്ബുക്ക് ഗ്രൂപ്പായ സിനിമ പാരഡൈസോ ക്ലബ് എന്ന ഗ്രൂപ്പിൽ ആണ് സിനിമയുടെ ഈ റിവ്യൂ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയുടെ ഒരു സത്യസന്ധമായ റിവ്യൂ എന്ന് അവകാശപ്പെട്ടു കൊണ്ട് ആണ് ഇയാൾ ഈ റിവ്യൂ പോസ്റ്റ് ചെയ്തിരിക്കുന്നത്. സവാദ് ഖാൻ എന്ന വ്യക്തിയാണ് ഈ പോസ്റ്റ് നടത്തിയിരിക്കുന്നത്. എന്നാൽ ഇത് സാക്ഷാൽ ദിലീപിന്റെ തന്നെ ഫേക്ക് ഐഡി ആണോ എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നത്. കാരണം സിനിമയുടെ പെയ്ഡ് റിവ്യൂ എഴുതുന്നവർ പോലും ഇത്രയ്ക്ക് ദിലീപിനെ വെള്ളപൂശാൻ വരില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇയാൾ എഴുതിയ സിനിമയുടെ റിവ്യൂ വായിക്കാം:

Athul

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

2 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

3 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

3 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

4 hours ago