Film News

ഏജന്റ് വീഡിയോയുമായി മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ തീ പോലെ പടര്‍ന്ന് വീഡിയോ

മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയാല്‍ പിന്നീട് മലയാളികളുടെ സോഷ്യല്‍ മീഡിയ ഫീഡുകള്‍ ഒരാഴ്ചത്തേക്ക് ഭരിക്കുന്നത് മമ്മൂട്ടിയുടെ ഈ ചിത്രങ്ങള്‍ ആയിരിക്കും.

- Advertisement -

ഇപ്പോഴിത അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം ഏജന്റിലെ ചില ഷൂട്ടിങ് ലോക്കേഷന്‍ വീഡിയോയാണ്. മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി കഴിഞ്ഞു.

ഹംഗറിയിലെ ബുഡപെസ്റ്റില്‍ നടക്കുന്ന ഏജന്റിന്റെ ചിത്രീകരണ വീഡിയോയാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ‘ഏജന്റ് ബുഡാപെസ്റ്റ്’ എന്നാണ് വീഡിയോയില്‍ കുറിച്ചത്.

തീയും പുകയുമൊക്കെയായി ഒരു യുദ്ധസമാന അന്തരീക്ഷമാണ് ദൃശ്യങ്ങളില്‍. ഇതിനിടയിലൂടെ നടന്നുവരുന്ന മമ്മൂട്ടിയേയും കാണാം. ഇങ്ങേര് ചുമ്മാ നടന്നാലും അന്യായ മാസ് ആണ് എന്നാണ് വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത്.

അതേസമയം അഖില്‍ അക്കിനേനിയാണ് ചിത്രത്തില്‍ നായകനാകുന്നത്. ഏപ്രില്‍ 28നാണ് ഏജന്റ് റിലീസിനെത്തുക. ‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില് അഭിനിക്കുന്ന ചിത്രമാണിത്.

യൂലിന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. മിലിറ്ററി ഓഫീസറായ മഹാദേവനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. സ്‌പൈ ആക്ഷന്‍ ത്രില്ലറാണ് ചിത്രം.

ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. നവാഗതയായ സാക്ഷി വൈദ്യയാണ് നായിക. ഹിപ് ഹോപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിക്കും.

ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രാകുല്‍ ഹെരിയനും എഡിറ്റ് നവീന്‍ നൂലിയുമാണ്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറക്കാര്‍ പദ്ധതിയിടുന്നത്.

 

Abin Sunny

Recent Posts

വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ്,ബിഗ് ബോസ് ഡയറക്ടർ ഇറങ്ങിപ്പോയി.സിബിനെ അവർ ഭ്രാന്തനാക്കി;അഖിൽ മാരാർ

ബിഗ്ബോസിൽ സിബിന്റെ പുറത്തക്കലുമായി ബന്ധപ്പെട്ട വലിയ ചർച്ചകൾ ആണ് പുറത്ത് ഉണ്ടാവുന്നത്.ഈ വിഷയവുമായി ബന്ധപെട്ട് ഇപ്പോൾ അഖിൽ മാരാർ രംഗത്ത്…

21 mins ago

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

12 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

13 hours ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

13 hours ago

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

13 hours ago

തൻ്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, അപ്രതീക്ഷിത പോസ്റ്റ് ആയി എന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…

14 hours ago