അന്നും ഇന്നും മലയാളികള്‍ ഒരു പോലെ സ്നേഹിക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ കയറാന്‍ താരത്തിന് അധിക സമയം വേണ്ടി വന്നില്ല. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന താരം ശക്തമായ കഥാപാത്രങ്ങളുമായാണ് തിരിച്ച് വന്നത്. തന്റെ തിരിച്ച് വരവിലും അതേ സ്വീകാര്യത നടിക്ക് നല്കാന് പ്രേക്ഷകര്‍ക്ക് കഴിഞ്ഞു.
ഇപ്പോള്‍ തന്റെ ഓരോ കഴിവ് പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് മഞ്ജു . അഭിനയത്തിലും ഡാന്‍സിലും കഴിവ് തെളിയിച്ച മഞ്ജു ഇപ്പോള്‍ തനിക്ക് വരക്കാനും അറിയാം എന്ന് തെളിയിക്കുകയാണ്. വായനാദിനത്തില്‍ ആണ് തന്റെ വര താരം പുറത്തുവിട്ടത്. ഇതോടെ നടിയെ അഭിനന്ദിച്ച് നിരവധി പേരാണ് വന്നത്.
താന്‍ ക്യാന്‍വാസില്‍ വരച്ച ബുക്ക് ഷെല്‍ഫിന്റെ ചിത്രം മഞ്ജു ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. ‘എന്ത്! വായനാദിനത്തില്‍ എനിക്ക് വായനശാലയില്‍ പോകാന്‍ പറ്റില്ലെന്നോ? ആ കുഴപ്പമില്ല, ഞാന്‍ എനിക്ക് വേണ്ടി ഒരു വായനശാലയങ്ങ് വരച്ചുണ്ടാക്കാന്‍ നോക്കിയേക്കാം,’ ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജു ഫേസ്ബുക്കിലെഴുതി.
ആക്സിഡന്റല്‍ ആര്‍ട്ടിസ്റ്റ്, ലോക്ഡൗണ്‍ ഡയറീസ് എന്നീ ഹാഷ്ടാഗുകളും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. എന്തായാലും മഞ്ജുവിന്റെ വരയ്ക്കാനുള്ള കഴിവ് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
അതേസമയം നടിയുടെതായി ഈ അടുത്ത് റിലീസ് ചെയ്ത ദി പ്രീസ്റ്റ്, ചതുര്‍മുഖം ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണം ആണ് ലഭിച്ചത്. കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരത്തിന്റെ ഒരു പിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.