
മലയാള സീരിയലിൽ സജീവ സാന്നിധ്യമായി ലക്ഷ്മി എന്ന ലക്ഷ്മി പ്രമോദിനെ വളരെ പെട്ടന്നായിരുന്നു ആരാധകർ ഏറ്റെടുത്തത്. മലയാളത്തിലെ പ്രമുഖ സീരിയലുകളിലെ സ്ഥിരമായ വില്ലത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരുന്ന ലക്ഷ്മി പ്രമോദ് ഒരൊറ്റ രാത്രി കൊണ്ടാണ് ആരാധകരുടെ ഏറ്റവും വെറുക്കപ്പെട്ട നടിയായി മാറിയത്. റംസി എന്ന ഭർത്താവിന്റെ സഹോദരന്റെ കാമുകിയുടെ മരണം ലക്ഷ്മി പ്രമോദിനു സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഇത് തരത്തെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ലൈഫിലും തളർത്തി.
താരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഈ സംഭവത്തെ തുടർന്ന് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്നും ലക്ഷ്മി താൽക്കാലികമായി ഒന്നും അപ്ലോഡ് ചെയ്തിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം താരത്തിന്റെ ഒരു ബിസിനസ് ലോഗോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ ആരാധകർ വലിയ പ്രതിഷേധവുമായി വന്നിരുന്നു. അതിനുശേഷം താരം സ്റ്റോറി റിമൂവ് ചെയ്യുകയും ചെയ്തു. അതിനുശേഷം ഇന്നലെ പുതുവത്സരദിനത്തിൽ താരം തന്റെ സോഷ്യൽമീഡിയയിൽ വീണ്ടും സജീവമാവുകയായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ 2020ലെ അനുഭവങ്ങളെക്കുറിച്ച് താരം ഒരു സ്റ്റോറിയിട്ടാണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. 2020ഇൽ അനുഭവിച്ച ഓരോ സ്ട്രെസ്സും ജീവിതത്തിന്റെ ഭാഗമാണ് താൻ ഒരിക്കലും അത് മറക്കില്ല എന്നാണ് താരം സ്റ്റോറിയിൽ പറയുന്നത്.
പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്ത് ആത്മഹത്യചെയ്ത റംസിയുടെ മരണവുമായി ബന്ധപ്പെട്ട് താരത്തിനെ പങ്കുണ്ടെന്നുള്ള രീതിയിലുള്ള. വാർത്തകളായിരുന്നു വന്നു കൊണ്ടിരുന്നത് എന്നാൽ പോലീസ് താരത്തെ ചോദ്യം ചെയ്തശേഷം വിട്ടയക്കുകയായിരുന്നു എന്നെങ്കിലും ആരാധകർ താരത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വലിയ വിമർശനങ്ങൾ അറിയിച്ചിരുന്നു.