മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജുപിള്ള. ഇവരുടെ ഭർത്താവ് ആണ് സുജിത്ത് വാസുദേവ്. ഒരു ചായഗ്രഹകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ഒരു സിനിമയും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ജെയിംസ് ആൻഡ് ആലീസ് എന്ന സിനിമയാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. അതേസമയം ഇപ്പോൾ ഇരുവരും ഔദ്യോഗികമായി വിവാഹബന്ധം വേർപ്പെടുത്തിയിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
സുജിത്ത് വാസുദേവ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി ഈ കാര്യം അറിയിച്ചിരിക്കുന്നത്. സൈന പ്ലെ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇവർ ഈ കാര്യം തുറന്നു പറഞ്ഞിട്ടുള്ളത്. 2020 മുതൽ ഇരുവരും അകന്നു കഴിയുകയായിരുന്നു. ഡിവോഴ്സ് പ്രക്രിയകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അടുത്തിടെ അതെല്ലാം പൂർത്തിയായി എന്നും ഇപ്പോൾ ഔദ്യോഗികമായി വിവാഹമോചനം നേടിയിരിക്കുകയാണ് എന്നും ഇദ്ദേഹം വ്യക്തമാക്കി.
ഇദ്ദേഹം അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് – 2020 വർഷം മുതൽ ഞങ്ങൾ പിരിഞ്ഞു താമസിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് ഞങ്ങൾ ഔദ്യോഗികമായി ഡിവോഴ്സ് നടപടികൾ പൂർത്തിയാക്കിയത്. ഇപ്പോൾ എനിക്ക് മഞ്ജുവിനെ സുഹൃത്ത് എന്ന് പറയുവാൻ ആണ് താല്പര്യം. ഞങ്ങൾ തമ്മിലുള്ള സൗഹൃദം ഇപ്പോഴും അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ട്.
അതേസമയം മഞ്ജുവിന്റെ കരിയർ ഇപ്പോൾ നല്ല രീതിയിൽ ആണ് പോകുന്നത് എന്നും അടുത്ത സുഹൃത്ത് എന്ന നിലയിലേക്ക് പോകുന്നത് കാണുമ്പോൾ സന്തോഷം വളരെ വലുതാണ് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. കരിയർ സംബന്ധമായ കാര്യങ്ങൾ ഇപ്പോഴും ചർച്ച ചെയ്യാറുണ്ട് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. 2000 വർഷത്തിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. ദയ എന്നാണ് മകളുടെ പേര്. മഞ്ജുവിന്റെ രണ്ടാം വിവാഹം കൂടിയാണ് ഇത് എന്ന് പ്രത്യേകതയും ഉണ്ടായിരുന്നു. ഒന്നാമത്തെ ഭർത്താവ് സീരിയൽ താരം മുകുന്ദൻ മേനോൻ ആയിരുന്നു.