National

നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടേക്കും?; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്

ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മറ്റ് പ്രതിപക്ഷനേതാക്കളുമായി നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. സോണിയ ഗാന്ധിയുമായി നിതീഷ് കുമാര്‍ ഫോണില്‍ സംസാരിച്ചുവെന്നാണ് വിവരം. മറ്റ് നേതാക്കളുമായും നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

- Advertisement -

ബിജെപിയുമായി നിതീഷ് കുമാര്‍ ഇടഞ്ഞതാണ് ബിഹാറില്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം. ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടാമത്തെ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ബിജെപിയുമായി നിരവധി വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് എന്‍ഡിഎ ഘടകകക്ഷി ജെഡിയു തലവന്‍ കൂടിയായ നിതീഷ് സുപ്രധാന യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ നിതീഷ് കുമാറിന്റെ വരവ് പ്രതിപക്ഷ പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്നാണ് കരുതുന്നത്. എന്‍ഡിഎ വിട്ട് പുറത്തു വന്നാല്‍ നിതീഷ് കുമാറിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Rathi VK

Recent Posts

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

8 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

8 hours ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

8 hours ago

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

9 hours ago

തൻ്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, അപ്രതീക്ഷിത പോസ്റ്റ് ആയി എന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…

9 hours ago

എടാ മോനെ ലൈസൻസ് ഉണ്ടോ? ആവേശത്തിലെ രംഗണ്ണയുടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ, രംഗയുടെ യഥാർത്ഥ പേരും വയസ്സും ഇതാ

ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…

9 hours ago