National

മുസ്‌ലിം പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്തു വീഡിയോ;ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസ്

മുസ്‌ലിം പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്തു വീഡിയോ വലിയ രീതിയിൽ വൈറൽ ആയിരുന്നു.വിവാദം സൃഷ്ടിച്ച ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസെടുത്തു. ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാർഥിയും ചലച്ചിത്ര താരവുമായ മാധവി ലതയ്‌ക്കെതിരെയാണ് ബീഗം ബസാർ പൊലീസിന്റെ നടപടി. വിവാദ അംഗവിക്ഷേപത്തിന്റെയും വിദ്വേഷ പ്രസംഗത്തിന്റെയും പേരിലാണു നടപടി.

- Advertisement -

അതേ സമയം
ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ നിരന്തരം മുസ്‌ലിം വിരുദ്ധ പരാമർശങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പരാതിയിൽ പറഞ്ഞു. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബർ ബസാർ ജങ്ഷനിലെ മസ്ജിദിനുനേരെ ഇവർ വിവാദ അംഗവിക്ഷേപം നടത്തിയത്. ഇക്കാര്യവും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. നടപടി മുസ്‌ലിം സമുദായത്തിൽ വലിയ വേദനയും വികാരവും സൃഷ്ടിച്ചിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.ഐ.പി.സി 295(എ), ജനപ്രാതിനിധ്യ നിയമത്തിലെ 125 വകുപ്പുകളാണ് മാധവി ലതയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. വാക്കുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ പ്രത്യക്ഷമായ അംഗവിക്ഷേപങ്ങൾ കൊണ്ടോ ബോധപൂർവം ഒരു മതവിഭാഗത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു

മറ്റൊന്ന് കഴിഞ്ഞ ദിവസം രാമനവമി ഘോഷയാത്രയ്ക്കിടെ മാധവി ലത നടത്തിയ അംഗവിക്ഷേപങ്ങൾ വലിയ വിവാദമായിരുന്നു. യാത്ര നഗരത്തിലെ സിദ്ദിയാംബർ ബസാറിലുള്ള മസ്ജിദിനു സമീപത്തെത്തിയപ്പോൾ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു അവർ. പള്ളി രാമനവമി ഘോഷയാത്രയോടനുബന്ധിച്ചു പൂർണമായും മറച്ചിരുന്നു. അനിഷ്ടസംഭവങ്ങൾക്കുള്ള സാധ്യത മുൻകൂട്ടിക്കണ്ടായിരുന്നു പള്ളി ഭാരവാഹികളുടെ നടപടി.

Anusha

Share
Published by
Anusha

Recent Posts

പ്രേമലു സിനിമയിലെ റീനുവിനെ അനുകരിച്ച് സാന്ത്വനത്തിലെ മഞ്ജുഷ മാർട്ടിൻ, ശരിക്കും ഒറിജിനൽ പോലെയുണ്ടെന്ന് പ്രേക്ഷകർ

അടുത്തിടെ മലയാളത്തിൽ വന്ന ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രേമലൂ. ഗിരീഷ് എ.ഡി ആണ് സിനിമ സംവിധാനം ചെയ്തത്.…

7 mins ago

അങ്ങനെ പ്ലസ് ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു, പ്ലസ് ടു മാർക്ക് വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

28 mins ago

കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നു, കർണാടകയിൽ മറ്റൊരു വിവാദം

കന്നട ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ജ്യോതി റായി. ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചോർന്നിരിക്കുകയാണ് എന്ന…

2 hours ago

നിൻ്റെ അച്ഛൻ്റെ ഡാഷ് ആണോ? തന്തയ്ക്ക് വിളിച്ച സഖാവിനു കിടിലൻ മറുപടി നൽകി ശ്രീജിത്ത് പണിക്കർ

മലയാളികൾക്ക് സുപരിചിതനായ താരങ്ങളിൽ ഒരാൾ ആണ് ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം.…

3 hours ago

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

4 hours ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

8 hours ago