Film News

എടാ മോനെ ലൈസൻസ് ഉണ്ടോ? ആവേശത്തിലെ രംഗണ്ണയുടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ, രംഗയുടെ യഥാർത്ഥ പേരും വയസ്സും ഇതാ

ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. രഞ്ജിത്ത് ഗംഗാധരൻ എന്നാണ് ഈ കഥാപാത്രത്തിന്റെ യഥാർത്ഥ പേര്. ഇത് നമ്മൾ ഇപ്പോൾ അറിയുന്നത് അദ്ദേഹത്തിൻറെ ഡ്രൈവിംഗ് ലൈസൻസ് കാണുമ്പോൾ ആണ്. സിനിമയിൽ ഏറെ പൊട്ടിച്ചിരി ഉണ്ടാക്കിയ സീനുകളിൽ ഒന്നായിരുന്നു ഇത്.

- Advertisement -

“എടാ മോനെ ലൈസൻസ് ഉണ്ടോ? ഇല്ലെങ്കിൽ എന്റെ ലൈസൻസ് അംബാന്റെ അടുത്തുണ്ട്, അത് വാങ്ങിച്ചോ” – ഇതായിരുന്നു സിനിമയിൽ ഏറെ പൊട്ടിച്ചിരി ഉണ്ടാക്കിയ ഡയലോഗ്. ഇപ്പോൾ ഈ കഥാപാത്രത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ സംവിധായകൻ. ജിത്തു മാധവൻ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിൻറെ രണ്ടാമത്തെ സിനിമയാണ് ഇത്. ഇദ്ദേഹത്തിൻറെ ഒന്നാമത്തെ സിനിമ രോമാഞ്ചവും വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ച സിനിമകളിൽ ഒന്നായിരുന്നു.

അതേസമയം രംഗണ്ണാ എന്ന പവർഫുൾ പേരിന് പിന്നിൽ രഞ്ജിത്ത് ഗംഗാധരൻ എന്ന ഒരു സാധാരണ പേരുണ്ട് എന്നത് പ്രേക്ഷകർക്ക് ഇപ്പോൾ വലിയ കൗതുകമായി തോന്നുകയാണ്. സ്വന്തം പേരിൻറെ ആദ്യത്തെ ഒരു അക്ഷരവും പിതാവിൻറെ പേരിൻറെ ആദ്യത്തെ അക്ഷരവും ചേർത്താണ് രംഗ എന്ന പേര് ഈ കഥാപാത്രം സ്വയം സ്വീകരിച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഈ കഥാപാത്രം ചെയ്ത ഒരു ടിക്ക് ടോക്ക് വീഡിയോ പുറത്തുവന്നിരുന്നു.

കരിങ്കാളി അല്ലേ എന്ന പാട്ടിന് എക്സ്പ്രഷൻ ഇടുന്ന രംഗണ്ണയുടെ റീലായിരുന്നു അത്. ഇത് വലിയ രീതിയിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. നിരവധി ആളുകൾ ആണ് ഈ പാട്ടിന് ഇപ്പോൾ റീലുകൾ ചെയ്തുകൊണ്ട് എത്തുന്നത്. എന്തായാലും ചിത്രം തിയേറ്ററുകളിൽ നിറഞ്ഞു എന്ന് മാത്രമല്ല ഇതിനോടകം 100 കോടി കളക്ഷൻ നേടുകയും ചെയ്തു. സിനിമ ഉടൻതന്നെ 150 കോടി ക്ലബ്ബിൽ ഇടം നേടുകയും എന്നത് ഏകദേശം ഉറപ്പായിരിക്കുകയാണ് ഇപ്പോൾ.

Athul

Recent Posts

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

23 mins ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

1 hour ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

2 hours ago

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

3 hours ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

15 hours ago