ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മറ്റ് പ്രതിപക്ഷനേതാക്കളുമായി നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. സോണിയ ഗാന്ധിയുമായി നിതീഷ് കുമാര്‍ ഫോണില്‍ സംസാരിച്ചുവെന്നാണ് വിവരം. മറ്റ് നേതാക്കളുമായും നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപിയുമായി നിതീഷ് കുമാര്‍ ഇടഞ്ഞതാണ് ബിഹാറില്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം. ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടാമത്തെ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ബിജെപിയുമായി നിരവധി വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് എന്‍ഡിഎ ഘടകകക്ഷി ജെഡിയു തലവന്‍ കൂടിയായ നിതീഷ് സുപ്രധാന യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടഞ്ഞു നില്ക്കുന്ന സാഹചര്യത്തില്‍ നിതീഷ് കുമാറിന്റെ വരവ് പ്രതിപക്ഷ പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്നാണ് കരുതുന്നത്. എന്‍ഡിഎ വിട്ട് പുറത്തു വന്നാല്‍ നിതീഷ് കുമാറിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്.