Social Media

കടുത്ത ശ്വാസം മുട്ടലും ചുമയും, ഒരു വിധം നേരം വെളുപ്പിച്ച് ആശുപത്രിയിലെത്തി; അസുഖത്തെ കുറിച്ച് നടന്‍ അമല്‍ ജയദേവ്

ചക്കപ്പഴം എന്ന സീരിയലില്‍ അഭിനയിച്ചതോടെയാണ് നടന്‍ അമല്‍ ജയദേവിനെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. ഇപ്പോള്‍ തന്റെ അസുഖ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് നടന്‍. നടനായാല്‍ നടക്കാതിരിക്കാന്‍ പറ്റില്ലാല്ലോ …! നല്ല ഉഠട ചുമ, തൊണ്ടയില്‍ ഇന്‍ഫക്ഷനും ആയിട്ടുണ്ട്, പക്ഷെ പനിയില്ല, ചെറിയ കുളിര്, പിന്നെ കോവിഡാനന്തര ശ്വാസം മുട്ടലും ഉണ്ട്. കമ്പിളിപ്പുതപ്പ് വലിച്ചു മൂടി പുതച്ചുറങ്ങാനാണ് തോന്നുന്നത്. പക്ഷെ ചില ഡ്യൂട്ടികള്‍ ഒഴിയാന്‍ പറ്റില്ലാല്ലൊ എന്നും നടന്‍ പറഞ്ഞു.

- Advertisement -

ഒരു ഡബ്ബിംഗ് ഉണ്ട്, ആദീടെ സ്‌കൂളിലെ പിടിഎ മീറ്റിംഗും പരിപാടിയും, വൈകുന്നേരം ഒരു പ്രൊജക്ടിന്റെ ചര്‍ച്ചയും. തത്കാലം ആശുപത്രിയില്‍ പോയി രണ്ട് ഇഞ്ചക്ഷനും എടുത്ത് ആവിയും പിടിച്ച്, നിറയെ മരുന്നുമായി വീട്ടിലെത്തി. എന്നാല്‍ ഇവിടെ റസ്റ്റ് അല്ല അറസ്റ്റിലാ! (പേടിക്കേണ്ട റെസ്റ്റ് എടുക്കാനായി ഭാര്യയുടെ പണിയാണ്- പിടിച്ച് മുറിയില്‍ പൂട്ടിയിട്ടു. ??)

രണ്ടു ദിവസം മുന്നെ ഒരു ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു. സംഗതി സെറ്റപ്പാ. നല്ല പിള്ളേരാ. പക്ഷെ പറഞ്ഞിട്ടെന്നാ കാര്യം പണി എനിക്കാ കിട്ടിയത്. കഥാപാത്രം പുകവലിക്കുന്നവനാ, പുട്ടു പോലെ ഒരു പാക്കറ്റ് വലിച്ചു തള്ളി ! അഭിനയം കഴിഞ്ഞ് കൈയ്യടിയും വാങ്ങി (കാശും കിട്ടിയേ) വീട്ടിലെത്തി. രാത്രിയായപ്പൊ അവന്‍ പണി തുടങ്ങി !

കടുത്ത ശ്വാസം മുട്ടലും ചുമയും. ഒരു വിധം നേരം വെളുപ്പിച്ച് ആശുപത്രിയിലെത്തി. ചൂണ്ടയില്‍ കൊത്തിയ ഇരയെപ്പോലെ അവര്‍ നിന്നതിനും ഇരുന്നതിനും കിടന്നതിനുമൊക്കെ ബില്ലോട് ബില്ല് ഒടുവില്‍ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞ് ഒരു കെട്ട് മരുന്നുകളുമായി – പോയി റെസ്റ്റെടുക്കൂ എന്ന ഉപദേശവും വാങ്ങി വീട്ടിലിരിപ്പാ. എന്തു ചെയ്യാനാ, അടങ്ങിയിരിക്ക്യാ തന്നെ !” നടന്‍ കുറിച്ചു. ആശുപത്രിയില്‍ നിന്നും എടുത്ത ഫോട്ടോയ്ക്കൊപ്പമാണ് അമലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

 

 

Anusha

Recent Posts

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

11 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

11 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

11 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

12 hours ago

നല്ല ബുദ്ധിമുട്ടുണ്ട്, ഉറക്കം പോകുന്നു, പിന്നെ കരച്ചിലും – അമ്മയായ ശേഷം വിശേഷം പങ്കുവെച്ചുകൊണ്ട് സീരിയൽ താരം ജിസ്മി

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ചിരുന്നത് നടി…

13 hours ago