വെറുത്തിരുന്നവരെ പോലും നിന്റെ ആരാധകരാക്കിയാണ് നീ ഇവിടുന്ന് മടങ്ങുന്നത് ; ബിഗ് ബോസിന്റെ വിന്നര്‍ നീയാണെന്ന് റിയാസിനോട് ആരാധകര്‍

മലയാളം ബിഗ് ബോസ് സീസണ്‍ ഫോര്‍ കഴിഞ്ഞദിവസമായിരുന്നു വിന്നറെ പ്രഖ്യാപിച്ചത്. ഒന്നാം സ്ഥാനത്ത് എത്തിയത് ദില്‍ഷാ പ്രസന്നന്‍ ആയിരുന്നു. രണ്ടാം സ്ഥാനത്ത് ബ്ലെസ്സിയും മൂന്നാം സ്ഥാനത്ത് റിയാസും എത്തി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് വീട്ടിലെത്തിയ റിയാസ് ആയിരിക്കും ഒന്നാം സ്ഥാനത്ത് എത്തുക എന്നായിരുന്നു പലരും കരുതിയിരുന്നത്. റിയാസ് ഷോയിലേക്ക് പ്രവേശിച്ചതോടെയാണ് ബിഗ് ബോസില്‍ ശരിക്കും മത്സരം തുടങ്ങിയത്. തനിക്ക് പറയാനുള്ളത് എത്ര വലിയ അടുത്ത സുഹൃത്തിനോട് ആണെങ്കിലും തുറന്നു പറഞ്ഞിരുന്നു ബിഗ് ബോസ് വീട്ടില്‍ വെച്ച റിയാസ്.


ഗെയിം ചെയിഞ്ചര്‍ ഓഫ് ദി ബിഗ് ബോസ് ഷോ എന്ന അവാര്‍ഡാണ് റിയാസിന് ലഭിച്ചത്. അതേസമയം റിയാസിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയണ് ലഭിക്കുന്നത്. ഇത്തവണ വിന്നറാവാന്‍ യോഗ്യന്‍ റിയാസാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഭൂരിഭാഗം പേരും പറയുന്നത്.

റിയാസ് അതിന് യോഗ്യനായിരുന്നു എന്നാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്. പക്ഷെ ഇതൊരു മത്സരമാണ്. നീ ഇവിടെ വിജയിയായിട്ടല്ല പുറത്തേക്ക് പോകുന്നത് എങ്കിലും, നീ മുന്നോട്ട് വെച്ച ആശയങ്ങള്‍, നിലപാടുകള്‍ ഒന്നും പരാജയപ്പെടുന്നില്ല. 58 ദിവസങ്ങള്‍ കൊണ്ട് നിരവധി ഹൃദയങ്ങള്‍ കീഴടക്കിയാണ് നീ വിട പറയുന്നത്.


റിയാസ് ലക്ഷകണക്കിന് ജനങ്ങള്‍ക്ക് എതിരെ നിന്ന് കളിച്ച് നേടിയ ഈ മൂന്നാം സ്ഥാനത്തിന് അഭിനന്ദനങ്ങള്‍. നിന്നെ സ്നേഹിച്ചിരുന്ന ഒരാളെ പോലും വേരുപ്പിക്കതെ, വെറുത്തിരുന്നവരെ പോലും നിന്റെ ആരാധകരാക്കിയാണ് നീ ഇവിടുന്ന് മടങ്ങുന്നത്. അത് നിന്റെ വിജയമാണെന്ന് ആരാധകര്‍ പറയുന്നു.