കോപ്പൻഹേഗൻ എന്ന സ്ഥലത്തു നിന്നുമാണ് ഈ കഥ വരുന്നത്. എഡീന എന്നാണ് ഈ പെൺകുട്ടിയുടെ പേര്. ചില പെൺകുട്ടികൾക്ക് മുഖത്ത് അമിതമായ രോമവളർച്ച ഉണ്ടാകും. എന്നാൽ അത് ആഴ്ചയിലൊരിക്കലോ അല്ലെങ്കിൽ രണ്ടുതവണയോ വെട്ടി കളഞ്ഞാൽ വലിയ പ്രശ്നമൊന്നും ഉണ്ടാവില്ല. ആരും അറിയുക പോലുമില്ല. ഈ പെൺകുട്ടിയും അത്തരത്തിലൊരു പെൺകുട്ടി ആയിരുന്നു. കുറച്ച് അധികം രോമവളർച്ച മുഖത്ത് ഉണ്ടാവാറുണ്ടായിരുന്നു. പതിവായി അത് വെട്ടി കളഞ്ഞു ഭംഗിയാക്കി വെക്കാറും ഉണ്ടായിരുന്നു.
എന്നാൽ പെട്ടെന്ന് ഒരു ദിവസം എഡീന താൻ ഇനി മുഖത്തെ രോമം വെട്ടുന്നില്ല എന്ന് തീരുമാനിച്ചു. പെട്ടെന്ന് ഒരു ദിവസം കൊണ്ടായിരുന്നില്ല ഈ തീരുമാനത്തിൽ താൻ എത്തിയത് എന്നും പെൺകുട്ടി പറയുന്നു. ആഴ്ചയിലൊരിക്കലോ അല്ലെങ്കിൽ രണ്ടുവട്ടമോ ശരീരത്തിലെ രോമം വെട്ടുന്നതിനും വടിക്കുന്നതിനും വേണ്ടി കുറച്ചു സമയം മാറ്റി വയ്ക്കേണ്ടി വന്നിരുന്നു. എന്നാൽ തനിക്ക് ഇങ്ങനെ സമയം കളയും അതിനോട് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല എന്നും പെൺകുട്ടി പറയുന്നു. ഈ സമയം പ്രോഡക്റ്റ് ആയി ഉപയോഗിക്കുവാൻ ആയിരുന്നു പെൺകുട്ടി താൽപര്യപ്പെട്ടിരുന്നത്.
“പല പെൺകുട്ടികളും ശരീരത്തിലെ രോമം വെട്ടുന്നത് സമൂഹത്തെ തൃപ്തിപ്പെടുത്താനാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രോമം പുറമേയ്ക്ക് കണ്ടാൽ ആളുകൾ എങ്ങനെ വിലയിരുത്തും, ആളുകൾ നമ്മളെ കളിയാക്കുമോ എന്നൊക്കെയുള്ള ഒരു സോഷ്യൽ ആൻക്സൈറ്റി പെൺകുട്ടികൾക്കുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ എൻറെ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ പല പെൺകുട്ടികളും എനിക്ക് പേഴ്സണൽ മെസ്സേജ് അയച്ചിരുന്നു, അതായത് അവരും പലപ്പോഴും ശരീരത്തിലെ രോമങ്ങൾ വെട്ടുവാനും വടിക്കുവാനും കാരണം പലപ്പോഴും സോഷ്യൽ പ്രഷർ ആണ് എന്ന് സമ്മതിച്ചു കൊണ്ട്” – എഡീന പറയുന്നു.
“നമ്മൾ എപ്പോഴും നമ്മൾ ആയിരിക്കുക എന്നതാണ് പരമ പ്രധാനം. നമ്മൾ എങ്ങനെയാണോ അതുപോലെ നമ്മളെ സ്വീകരിക്കാൻ തയ്യാറായവർ വേണം നമ്മുടെ സുഹൃത്തുക്കൾ ആവാൻ. അല്ലാതെ മറ്റൊരാൾക്ക് വേണ്ടി നമ്മൾ മാറേണ്ട ആവശ്യമില്ല. അത് ഒരു വ്യക്തി ആയാലും സമൂഹം ആയാലും. നമ്മളെ സ്വീകരിക്കാൻ തയ്യാറല്ലാത്ത അവർ ഉണ്ടെങ്കിൽ അവരെ വിട്ടു കളയുന്നതാണ് കുറച്ചുകൂടി നല്ലത്” – എഡീന പറയുന്നു.