ദുബായില്‍ എക്‌സ്‌പോ കാണാന്‍ പോയതാണോ ; താരങ്ങളുടെ ചിത്രം വൈറല്‍

ദിലീപിന്റെയും കാവ്യയുടെതുമായി പുറത്തുവരുന്ന വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ ആഘോഷം ആക്കാറുണ്ട്. ഏറെ നാളത്തെ ഗോസിപ്പിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം നടി കാവ്യ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ,എന്നാല്‍ ദിലീപ് അഭിനയലോകത്ത് തുടര്‍ന്നു. ഈ താരകുടുംബം സോഷ്യല്‍മീഡിയയില്‍ അത്ര സജീവം ഒന്നുമല്ല. വിശേഷദിവസങ്ങളില്‍ മാത്രമേ ഇവര്‍ ചിത്രങ്ങളിം വീഡിയോകളും പങ്കുവെച്ച് എത്താറുള്ളു. ഇപ്പോള്‍ കാവ്യ-ദിലീപിന്റെ ദുബായ് യാത്രയുടെ പുത്തന്‍ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ.

വിവാഹം കഴിഞ്ഞ് പിറ്റേദിവസം തന്നെ ഇവര്‍ ദുബായിലേക്ക് യാത്ര പോയിരുന്നു. ഒപ്പം മീനാക്ഷി ഉണ്ടായിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എടുത്ത ഇവരുടെ ചിത്രങ്ങളും അന്ന് പുറത്ത് വന്നിരുന്നു. ഈ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്.

ദിലീപിന്റെ ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് അമ്മയ്‌ക്കൊപ്പം ആണ് ദിലീപ് ദുബായിലെത്തിയത്. കുടുംബസമ്മേതമാണ് ദിലീപ് ദുബായിലേക്ക് പോയത്. ഒപ്പം നാദിര്‍ഷയും നാദിര്‍ഷയുടെ കുടുംബവും ഉണ്ടായിരുന്നു. ദേ പുട്ടിന്റെ ഉദ്ഘാടനം നാദിര്‍ഷായുടെ ഉമ്മയാണ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നടനും സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തും കൂടിയാണ് നാദിര്‍ഷ. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. കഴിഞ്ഞദിവസം മുതല്‍ തന്നെ ദിലീപ് ദുബായിലെത്തിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അതേസമയം ഏറെ നാളുകള്‍ക്കു ശേഷമാണ് ദുബായിലേക്ക് നടന്‍ പോവുന്നത്. ഇവിടെ നിന്നുള്ള കാവ്യയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.


ദുബായില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള എക്‌സ്‌പോ നടക്കുന്ന സമയമാണിത്. അതിനാല്‍ നിരവധി താരങ്ങള്‍ ആണ് ഇപ്പോള്‍ ദുബായിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ദിലീപ് ഇവിടെ എത്ര ദിവസം ഉണ്ടാകും എന്നത് വ്യക്തമല്ല.