നടൻ ദിലീപ് ബിഗ് ബോസ് വീട്ടിൽ എത്തുന്ന പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. വീട്ടിലെ അംഗങ്ങളുമായി സംസാരിക്കുമ്പോൾ ദിലീപ് പറഞ്ഞ ഒരു ഡയലോഗാണ് ചർച്ചയാവുന്നത്. അത് ഗബ്രിയേയും ജാസ്മിനേയും ഉദ്ദേശിച്ചാണോ അതോ അർജുനേയും ശ്രീതുവിനേയും ഉദ്ദേശിച്ചാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഈ വീഡിയോയ്ക്ക് താഴെ ധാരാളം കമന്റുകൾ വരുന്നുണ്ട്.ആർക്കെങ്കിലും പ്രണയം തോന്നി കഴിഞ്ഞാൽ ആസ്ക്ക് ഫോർ എ ഡേറ്റ്, പ്രൊപ്പോസ്, ക്ലോസ് ദ ഡേറ്റ് എന്നാണ് ദിലീപ് പറയുന്നത്. തമാശയായിട്ടാണ് ദിലീപ് ഇത് പറയുന്നതെങ്കിലും ഗബ്രിക്കിട്ട് കൊട്ടിയതാണോ എന്നാണ് ചില പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ അർജുനെ ദിലീപ് നോക്കിയത് പോലെ തോന്നി എന്ന് ചിലർ പറയുന്നു. നിലവിൽ ജാസ്മനും ഗബ്രിയും തമ്മിലുള്ള റിലേഷനെക്കുറിച്ച് ബിഗ് ബോസിനകത്തും പുറത്തും സംസാരമുണ്ട്.
അതേ സമയം ഇഷ്ടം ഇണ്ടെന്ന് ഇരുവരും പറയുന്നുണ്ട്. ഇത് വ്യക്തമാക്കണം എന്നാണോ ദിലീപ് ഉദ്ദേശിച്ചത് എന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ ഇത് അർജുനേയും ശ്രീതുവിനേയും ആണ് ഉദ്ദേശിച്ചത് എന്ന് ചിലർ പറയുന്നു. കാരണം ബിഗ് ബോസ് വീടിനകത്ത് പരസ്പരം പറയാതെ അറിയുന്ന പ്രണയം ഉണ്ടെന്ന് പ്രേക്ഷകർ പറയുന്നുണ്ട്. ശ്രീതുവും അർജുനും തമ്മിൽ ഒരു ഇഷ്ടമുണ്ടെന്നും അത് അവർ തുറന്നുപറയണമെന്നുമാണ് ഇവരുടെ ഫാൻസ് പറയുന്നത്.
മറ്റൊരു കമന്റ് ഇതാണ്,മനസ്സിൽ ഉള്ളത് തുറന്നു പറയെടാ മോനെ എന്ന് ഇൻഡയറക്റ്റ് ആയി പറയുക ആണ് ദിലീപ് ചെയ്തത് എന്നാണ് ഒരു കമന്റ്, ദിലീപേട്ടന്റെ അടുത്ത് നിന്നും ഗെയ്മിന് ഇൻഡയറക്റ്റ് ഹിന്റുകൾ കിട്ടാൻ നല്ല ചാൻസ് ഉണ്ട്, Last dialogue പറഞ്ഞ ശേഷം അർജുനെ നോക്കിയ പോലെ എനിക്ക് തോന്നി, ചിലപ്പോൾ ഞാൻ പറഞ്ഞത് തെറ്റാകാം എന്നാണ് മറ്റൊരു കമന്റ്.