ഒരുകാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന നടന്മാരിൽ ഒരാളായിരുന്നു ദിലീപ്. സാക്ഷാൽ മമ്മൂട്ടിക്കും മോഹൻലാലിനും വരെ കോമ്പറ്റീഷൻ നൽകിയ നടന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. എന്നാൽ ഇദ്ദേഹം സമ്മാനിച്ചത് അടുത്തിടെ എല്ലാം തുടരെത്തുടരെ പരാജയങ്ങൾ മാത്രമായിരുന്നു. ഇപ്പോൾ അതിൽ നിന്നും ഒരു ശാപ മോക്ഷം കിട്ടിയിരിക്കുകയാണ് ഇദ്ദേഹത്തിന്. ഇന്ന് റിലീസ് ചെയ്ത ഇദ്ദേഹത്തിന്റെ ചിത്രമാണ് പവി കെയർടേക്കർ. വളരെ മികച്ച റിവ്യൂസ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു ഫീൽ ഗുഡ് എന്റർടൈനർ ആണ് ചിത്രം എന്നാണ് പ്രേക്ഷകർ പറയുന്നത്. ഒരു നല്ല പ്രണയകഥയായിട്ടും ചിത്രം പരിവർത്തിക്കുന്നുണ്ട്. ഒരു അപ്പാർട്ട്മെന്റിലേക്ക് എയർടെക്കറും രാത്രികാലങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനും ആണ് പവി. മധ്യവയസ്സിലേക്ക് ഇദ്ദേഹം കടക്കുകയാണ്, ജീവിതത്തിൽ പങ്കാളി ഇല്ല. ഒരു വിവാഹം കഴിക്കുവാൻ ഇദ്ദേഹത്തെ സുഹൃത്തുക്കൾ നിർബന്ധക്കാറുണ്ട് എങ്കിലും ഇദ്ദേഹം തയ്യാറാകുന്നില്ല. ഒരു പട്ടി മാത്രമാണ് ഇദ്ദേഹത്തിന് ഒപ്പമുള്ളത്. പട്ടിയുടെ ഒപ്പമുള്ള ചില സീനുകൾ വളരെ മികച്ച തായിട്ടുണ്ട്. അതേസമയം ഒന്നാം ഭാഗത്ത് ചിരി പടർത്തുന്ന ഒരുപാട് മുഹൂർത്തങ്ങളാണ് ഉള്ളത്, ഇതിനൊപ്പം തന്നെ നൊമ്പരപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളും സിനിമയിൽ ഉടനീളം ഉണ്ട്.
അങ്ങനെ പെട്ടെന്ന് ഒരു ദിവസം നായകന്റെ മുറിയിലേക്ക് മറ്റൊരാൾ കൂടി താമസക്കാരനായി എത്തുകയാണ്. നായകൻ രാത്രി സെക്യൂരിറ്റി ജോലിക്കായി ഫ്ലാറ്റിലേക്ക് പോകുന്ന സമയത്താണ് മറ്റൊരു വ്യക്തിയെ വീട്ടുടമ അതേ വീട്ടിൽ തന്നെ താമസിക്കുന്നത്. ഇരുവരും പരസ്പരം കാണുന്നില്ല എങ്കിലും ഇരുവരും തമ്മിൽ ഒരു സൗഹൃദം ഉടലെടുക്കുന്നു. ഇരുവരും പരസ്പരം കുറിപ്പുകൾ കൈമാറുന്നു. ഇവരുടെ ബന്ധമാണ് പിന്നീടുള്ള കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇരുവരും തമ്മിലുള്ള രഹസ്യമായ സൗഹൃദവും പ്രണയവും ആണ് സിനിമയുടെ ഇതിവൃത്തം.
പവി എന്ന കഥാപാത്രമായി ജീവിക്കുകയാണെങ്കിൽ ദിലീപ്. ദിലീപ് എന്ന നടൻ ഏറ്റവും മികച്ചതായി ചെയ്യുന്നത് എന്താണോ, അതാണ് ഈ സിനിമയിലൂടെ ഇദ്ദേഹം വർഷങ്ങൾക്ക് ശേഷം വീണ്ടും ചെയ്യുന്നത്. മലയാള സിനിമയുടെ ജനപ്രിയ നായകനായി ദിലീപ് വീണ്ടും വരുന്ന കാഴ്ചയാണ് നമ്മൾ ഈ സിനിമയിലൂടെ കാണുന്നത്. കോമഡി ടൈമിങ്ങിൽ എല്ലാം തന്നെ ആ പഴയ ദിലീപിനെ നമുക്ക് കാണാൻ സാധിക്കുന്നതാണ്.
നടനും സംവിധായകനുമായ വിനീത് കുമാർ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കുടുംബസമേതം ആസ്വദിക്കാൻ സാധിക്കുന്ന ഒരു സിനിമ തന്നെയാണ് ഇത്. വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. എല്ലാവരും അവരുടെ ഭാഗം വളരെ ഗംഭീരമാക്കിയിട്ടുണ്ട്. രാജേഷ് രാഘവൻ ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.