എൻ ഡി എ സ്ഥാനാർത്ഥിയായ കൃഷ്മകുമാർ വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കുടുംബം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹം മികച്ച പ്രചരണമാണ് കാഴ്ചവെച്ചത്. വാക്കുകൾ ഇതാണ്,’ഇതൊക്കെ ഞങ്ങൾക്ക് പുതിയ കാര്യങ്ങളാണ്. അച്ഛൻ എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് അറിയാൻ താത്പര്യമുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് അദ്ദേഹം മണ്ഡലത്തെ കുറിച്ച് മനസിലാക്കിയതും അവിടുത്തെ ആവശ്യങ്ങളെ കുറിച്ച് പഠിച്ചതുമെല്ലാം. മകൾ എന്ന നിലയിൽ അച്ഛന് വേണ്ട പിന്തുണ നൽകിയിട്ടുണ്ട്.
മറ്റൊന്ന് അഹാന പറഞ്ഞത് ഇങ്ങനെ ആയിരുന്നു,രാഷ്ട്രീയം ഒക്കെ ഇപ്പോഴാണ് ശ്രദ്ധിച്ച് തുടങ്ങിയത്. അഭിപ്രായമൊക്കെ രൂപീകരിച്ച് വരുന്നതേയുള്ളൂ. അച്ഛന് പരിക്കേറ്റ സമയത്ത് ഉയർന്ന ട്രോളുകൾ ശ്രദ്ധിച്ചിരുന്നില്ല. കാരണം അദ്ദേഹം ആ സമയത്ത് എത്രമാത്രം വേദനയാണ് അനുഭവിച്ചതെന്ന് എനിക്ക് അറിയാം. നമ്മൾ വളരെ ടെൻഷൻ അടിച്ച സമയമാണത്. അതുകണ്ട് കളിയാക്കിച്ചിരിക്കുന്നവരോട് ഒന്നും പറയാനില്ല. ആരാന്റെ അമ്മക്ക് പ്രാന്ത് പിടിക്കുമ്പോൾ കാണാൻ നല്ല ചേലാണല്ലോ.
അച്ഛന്റെ കാര്യത്തിൽ നല്ല പ്രതീക്ഷ ഉണ്ട്. അദ്ദേഹം വളര നല്ല പ്രചരണമാണ് കാഴ്ചവെച്ചത്. അച്ഛനിൽ ഒരു നല്ല രാഷ്ട്രീയക്കാരൻ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്’