ഒരു കാലത്ത് മലയാള സിനിമയിലെ ഭാഗ്യ ജോഡികള്‍ ആയിരുന്നു ദിലീപും കാവ്യാ മാധവനും. ഒത്തിരി നല്ല സിനിമകളുടെ ഭാഗമാവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. താരങ്ങളുടെ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. വിവാഹ ശേഷം കാവ്യ സിനിമയില്‍ നിന്നും മാറി നില്ക്കുന്നുവെങ്കിലും ദിലീപ് ഇന്നും ചിത്രങ്ങളില്‍ സജീവമാണ്. എന്നാല്‍ സിനിമയിലെ ദിലീപ് കാവ്യാ ജോഡിയെ മലയാളികള്‍ക്ക് എത്രത്തോളം ഇഷ്ടമായിരുന്നോ അത്രത്തോളം തന്നെ ഇഷ്ട്ടമാണ് വിവാഹ ശേഷവും.
ഇപ്പോള്‍ താരങ്ങളുടെ മകളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. കഴിഞ്ഞമാസം സോഷ്യല്‍ മീഡിയയിലെ തരംഗം മൂത്ത മകള്‍ മീനാക്ഷി ആയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കുഞ്ഞു താരത്തിന്റെ ചിത്രം വൈറലാവുന്നത്. ദിലീപും കാവ്യയും മഹാലക്ഷ്മിയും ഉള്ള ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ആഘോഷിക്കുന്നത്.
2018 ഒക്ടോബറില്‍ ആണ് ദിലീപ് കാവ്യ ദമ്പതികള്‍ക്ക് ഒരു മകള്‍ ജനിക്കുന്നത്. എന്നാല്‍ മകളുടെ ചിത്രങ്ങള്‍ താര ദമ്പതികള്‍ പുറത്തു വിട്ടിരുന്നില്ല. ഇപ്പോള്‍ പുറത്തുവന്ന ചിത്രത്തിലും മഹാലക്ഷ്മിയുടെ മുഖം വ്യക്തമായി കാണുന്നില്ല. ചിത്രത്തില്‍ കാവ്യയും ദിലീപും കൂടെ തന്നെ ഉണ്ട്. ഫോട്ടോയ്ക്ക് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്.
കഴിഞ്ഞ മാസം ദിലീപും കുടുംബവും തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. നാദിര്‍ഷായുടെ മകളുടെ വിവാഹ ചടങ്ങില്‍ എത്തിയപ്പോള്‍ ആണ് താരകുടുംബം ക്യാമറകണ്ണുകള്‍ക്ക് മുന്നില്‍ എത്തിയത്. മീനാക്ഷിയും വിവാഹത്തില്‍ സജീവം ആയിരുന്നു. നാദിര്‍ഷായുടെ മകളുടെ അടുത്ത സുഹൃത്ത് കൂടിയാണ് മീനാക്ഷി. താരപുത്രിയുടെ ഡാന്‍സ് സംഗീത വിരുന്നില്‍ ഉണ്ടായിരുന്നു. ശരിക്കും വിവാഹത്തിലെ താരങ്ങള്‍ എന്നത് ദിലീപും കുടുംബവുമായിരുന്നു.
വിവാഹ ശേഷം സിനിമ വിട്ട കാവ്യയെ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രേക്ഷകര്‍ കണ്ടത്. നേരത്തെ ദിലീപിന്റെയും കാവ്യയുടെ ലേറ്റസ്റ്റ് ചിത്രവും തരംഗമായിരുന്നു. ക്ഷേത്ര ദര്‍ശനം നടത്തുന്നതിനിടെ എടുത്തൊരു ചിത്രമായിരുന്നു അത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു ജനപ്രിയ നായകന്റെ ആരാധക ഗ്രൂപ്പുകളില്‍ അടക്കം ചിത്രം പ്രചരിച്ചിരുന്നു.