ഇന്ത്യക്കാർക്ക് വിവാഹം എന്ന് പറഞ്ഞാൽ വലിയ ആഘോഷമാണ്. തങ്ങളുടെ പണക്കൊഴുപ്പും ഫാഷൻ സങ്കല്പങ്ങളും എല്ലാം വീട്ടുകാരെയും നാട്ടുകാരെയും കൊട്ടിഘോഷിച്ച് അറിയിക്കാനുള്ള ഒരു അവസരം കൂടിയാണ് വിവാഹങ്ങൾ. വിവാഹത്തിന് പെണ്ണ് ധരിക്കുന്ന വസ്ത്രം എന്താണെന്ന് അറിയാൻ ഇന്ത്യക്കാരുടെയും അത്ര ഉത്സാഹം ലോകത്ത് മറ്റൊരാൾക്കും കാണില്ല. എന്നാൽ ഇവിടെ വളരെ വൈവിധ്യമാർന്ന ഒരു വേഷമാണ് ഒരു വിവാഹത്തിന് വധു ധരിച്ചിരിക്കുന്നത്.
സഞ്ജന റിഷി എന്നാണ് പെൺകുട്ടിയുടെ പേര്. പാൻറും സ്യൂട്ടും ആണ് ഈ പെൺകുട്ടി തൻറെ വിവാഹത്തിൻറെ ധരിച്ചത്. കാരണം ചോദിച്ചപ്പോൾ പെൺകുട്ടി പറഞ്ഞത് ഇതാണ് “എനിക്ക് സ്യൂട്ടുകൾ ഭയങ്കര ഇഷ്ടമാണ്”. മറ്റു കാരണങ്ങൾ ഒന്നുമില്ല. ഒരു ഫാഷൻ സ്റ്റേറ്റ്മെൻറ് കൂടിയാണ് വധു ഇതിലൂടെ നടത്താൻ ഉദ്ദേശിച്ചത് – വിവാഹത്തിന് യൂണിഫോം ഒന്നുമില്ല. നിങ്ങൾക്കെന്താണ് സൗകര്യപ്രദമായ തോന്നുന്നത്, അത് ധരിക്കുക. ഇതായിരുന്നു സഞ്ജന ഇതിലൂടെ പറയാൻ ഉദ്ദേശിച്ചത്.
ഡൽഹിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ധ്രുവ് മഹാജൻ എന്നാണ് സഞ്ജനയുടെ ഭർത്താവിൻറെ പേര്. അമേരിക്കയിൽ കോർപ്പറേറ്റ് ലോയർ ആയി പ്രവർത്തിക്കുകയായിരുന്നു സഞ്ജന. പിന്നീടാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ആയിരുന്നു വിവാഹം ആദ്യം നിശ്ചയിച്ചത്. എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ട് നവംബർലേക്ക് വിവാഹം മാറ്റുകയായിരുന്നു.
എന്തായാലും ഇവരുടെ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തർക്കമായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ പതിവു പോലെ തന്നെ ഇവിടെയും കുറെ അമ്മാവന്മാരും അമ്മായിമാരും വന്ന നിലവിളിക്കുന്നുണ്ട്. ഇതെല്ലാം വെറും പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണ് എന്നാണ് ഇവരുടെ വാദം. നമ്മുടെ സംസ്കാരത്തെ തകർക്കരുതേ എന്നുപറഞ്ഞ് കരയുന്നവരും കുറവൊന്നുമില്ല. എന്നാൽ ഇവറ്റകളുടെ കരച്ചിൽ കാര്യമാക്കാതെ തന്നെ തങ്ങളുടെ ജീവിതവുമായി മുന്നോട്ടു പോവുകയാണ് ദമ്പതിമാർ.