2024 ലോകസഭ തെരഞ്ഞെടുപ്പിലെ ആദ്യത്തെ വിജയം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ബിജെപിക്ക് ആണ് ഈ തെരഞ്ഞെടുപ്പിലെ ആദ്യത്തെ വിജയം. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ആണ് മുകേഷ് ദളാൽ. ഇദ്ദേഹമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എങ്ങനെയാണ് ഇദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്? ചതി നടന്നത് എവിടെയൊക്കെയാണ്? സമ്പൂർണ്ണമായി വായിക്കാം:
എതിരെ മത്സരിക്കാൻ നാമ നിർദേശ പത്രിക സമർപ്പിച്ചിരുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയെ നാമനിർദേശം ചെയ്തവർ എല്ലാവരും കൂട്ടത്തോടെ പിന്മാറുകയായിരുന്നു. ഇതോടെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമം നിർദ്ദേശപത്രിക തള്ളുകയായിരുന്നു. പിന്നീട് ബിജെപി ഒഴികെയുള്ള മറ്റു സ്ഥാനാർത്ഥികൾ എല്ലാവരും തന്നെ അവരുടെ നാമ നിർദ്ദേശ പത്രിക പിൻവലിക്കുകയായിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് പോലും നടക്കുന്നതിനു മുൻപ് ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്.
കോൺഗ്രസിന് വേണ്ടി നിലേഷ് കുംബാനി എന്ന വ്യക്തിയുടെ നാമനിർദ്ദേശ പത്രിക ആണ് കഴിഞ്ഞദിവസം തള്ളിയത്. മൂന്ന് വ്യക്തികൾ ആയിരുന്നു ഇദ്ദേഹത്തെ നാമം നിർദ്ദേശം ചെയ്തത്. ഈ മൂന്ന് വോട്ടർമാരും പിന്മാറുകയായിരുന്നു. ഇതിനെ തുടർന്നാണ് പത്രിക തള്ളിയത്. ഈ മൂന്ന് പേർ ആണ് കോൺഗ്രസിനെയും സൂറത്ത് മണ്ഡലത്തിലെ മതേതര വിശ്വാസികളെയും ചതിച്ചത് എന്നാണ് ഇപ്പോൾ ജനാധിപത്യ മതേതരത്വ വിശ്വാസികൾ എല്ലാവരും പറയുന്നത്.
കോൺഗ്രസ് സ്ഥാനാർഥി സമർപ്പിച്ച പത്രികയിലെ ഒപ്പ് തങ്ങളുടേത് അല്ല എന്നാണ് സൂക്ഷ്മ പരിശോധനാ ദിവസത്തിൽ ഇവർ മൂന്നുപേരും പറഞ്ഞത്. ഭരണാധികാരിക്ക് ഇവർ ഇത്തരത്തിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് പത്രിക തള്ളണമെന്ന് ബിജെപി സ്ഥാനാർത്ഥിയുടെ ഏജൻറ് പരാതിയായി നൽകിയത്. നാമനിർദ്ദേശപത്രിക ഹാജരാക്കുവാനോ തൃപ്തികരമായ വിശദീകരണം നൽകുവാനോ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് അവശേഷിച്ച ഒരേയൊരു സ്ഥാനാർത്ഥിയായ ബിജെപി സ്ഥാനാർഥിയെ വിജയിച്ചതായി പ്രഖ്യാപിച്ചത്.